Skip to main content

അന്ന് ആയിരിക്കും……

 

സ്വാതന്ത്ര്യം
എന്നത്
വെറും
വാക്കല്ലാത്ത
ദിവസമായിരിക്കും
ആകാശം നിറയെ
ചിറകടികള്‍
ഉണരുന്നതും
പൂക്കള്‍
ചിരിക്കുന്നതും
അന്ന്
കശ്മീരിലെ
മണിപ്പൂരിലെ
ഗുജറാത്തിലെ
ദണ്ഡകാരണ്യയിലെ
ഗസയിലെ
മ്യാന്‍മാറിലെ
പേരറിയാ ദേശങ്ങളിലെ
അടച്ചിട്ട വാതില്‍
തുറന്ന്
കുട്ടികള്‍ വരയ്ക്കുന്ന
മനോഹരമായ
ചിത്രങ്ങളില്‍

എവിടെയും
ബുള്‍ഡോസറുകളോ
തോക്കുകളോ
ചിതറി തെറിക്കുന്ന
ഷെല്‍ വര്‍ഷങ്ങളോ
പട്ടാള ടാങ്കുകളോ
ഉറക്കം പിടഞ്ഞെണീല്‍പ്പിക്കുന്ന
പട്ടാള യൂണിഫോമുകളോ
സ്വപ്നങ്ങളെ
ഞരിച്ച് അമര്‍ത്തുന്ന
ബൂട്‌സുകളോ
മരണത്തിന്റെ
മുഖങ്ങളോ
ഉണ്ടായിരിക്കില്ല
അന്ന് അവരുടെ
കണ്ണിലും
ചിത്രങ്ങളിലും
അവര്‍ തന്നെയും
ചിത്രശലഭ
ചിറകുകളിലെ
മനോഹര നിറങ്ങളായി
മാറും…

 

No Comments yet!

Your Email address will not be published.