ഞാന്‍ വെറും പാഴ്മരം,
എങ്കിലും
എന്‍ കാതലില്‍
നീ അമരം
ഭൂമിയായ് നീ
ഉറയ്ക്കുമെങ്കില്‍നിന്‍
ഹൃത്തിലെന്‍ വേരാ
ലാഴ്ന്നിറങ്ങാം
തടിയറുത്താലും
കിളിര്‍ത്തുപൊങ്ങാം
പേമാരിയായ് നീ
പെയ്യുമെങ്കില്‍
ആ കുടിനീരില്‍
നിന്നുയിര് ഞാന്‍ കാക്കാം
മഴക്കാടായ് ഞാന്‍
പരിണമിക്കാം
തെളിമാനമായ് നീ
വിരിയുമെങ്കില്‍
കല്പാന്തകാലം ഞാന്‍
മിഴി തുറക്കാം
കല്പവൃക്ഷമായ് ഞാന്‍ താങ്ങിനിര്‍ത്താം
പക്ഷിയായ് നീ
പറക്കുമെങ്കില്‍
കൊക്കിലൊരു വിത്തായ്
ഞാനിരിക്കാം
കൂടു കൂട്ടാന്‍
ഞാന്‍ മുളച്ചു പൊങ്ങാം
സൂര്യനായ് നീ
ജ്വലിക്കുമെങ്കില്‍
സൂര്യകാന്തിവിരിയിക്കാ
നടയിരിക്കാം
മധുരപ്പഴമായ് ഞാന്‍
ശേഖരിക്കാം
അഗ്‌നിയായ് നീ
പടരുമെങ്കില്‍
അന്നമായ് ഞാന്‍ നിന്‍
വിശപ്പടക്കാം
നീറുമൊരേ കനലായ്
നമുക്കെരിയാം





No Comments yet!