നേരിന്റെ മുഖത്ത് നോക്കിയാണ്
മടിയൊന്നുമില്ലാതെ
നുണ, പറഞ്ഞത്.
അതിവേഗതീര്‍ത്ഥാടനവും
ഹൈ-ടെക് ഹിമാലയ ധ്യാനവുമൊക്കെക്കഴിഞ്ഞ്
വിശ്വഗുരുവായ് ഞാന്‍ തിരിച്ചെത്തി.
നേര്‍ക്കു നേര്‍ നിന്നാണ്
നുണ, പിന്നെയും ചോദിച്ചത്..
‘നീയിവിടെ എന്തെടുക്കുകയാ.. ?’
അപ്പോള്‍ നേര്,
ഒന്നും മിണ്ടാതെ ഊന്നുവടികൊണ്ട്
തന്റെ പാദരക്ഷകളൊന്ന്
തോണ്ടിയെടുക്കാനുള്ള ശ്രമത്തിലായായിരുന്നു..
ഒടുവില്‍ നേര്‍ക്ക് നേരെ
നിന്ന് നുണ ലോകം ഭരിച്ചപ്പോള്‍
നേര്, പാദരക്ഷകളൊന്നുമില്ലാതെ
യാഥാര്‍ത്ഥ്യത്തിന്റെ ചതുപ്പുനിലങ്ങള്‍ താണ്ടുകയായിരുന്നു.




No Comments yet!