Skip to main content

ജാതിവ്യവസ്ഥ എങ്ങനെ നശിപ്പിക്കാം

1. പ്രശ്‌നത്തിന്റെ വ്യാപ്തി

ഇന്ത്യയിലെ മഹാന്‍മാരായ വിപ്ലവകാരികള്‍ പരാജയപ്പെട്ട ഒരു പ്രശ്‌നം കൈകാര്യം ചെയ്യാനാണ് എന്നോട് പറഞ്ഞിരിക്കുന്നത്. ബുദ്ധന്‍, ബാസവണ്ണ, മഹാത്മ ഫൂലെ, നാരായണഗുരു, അംബേദ്കര്‍, പെരിയാര്‍ എന്നിവര്‍ക്ക് ലോകത്തില്‍വച്ച് ഏറ്റവും കെട്ടുറപ്പുള്ള ഈ വ്യവസ്ഥയെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ പകുതി ഭാഗത്തെങ്കിലും നിലവിലുള്ള സാമൂഹികവ്യവസ്ഥകളെ കടപുഴക്കി എറിഞ്ഞിട്ടുള്ള മാര്‍ക്‌സിസം പോലും സര്‍വ്വശക്തനായ ജാതിക്കു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതായാണ് കാണുന്നത്. അപ്പോള്‍ എന്നെപ്പോലെ നിസ്സാരനായ ഒരുവനില്‍ നിന്ന് ഒരു പോംവഴി നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാം? അതും ഇതുപോലുള്ള ഒരു സെമിനാര്‍ പ്രബന്ധത്തിലൂടെ? കൂടാതെ ഇക്കാലത്ത് ഇങ്ങനെ എന്തിന് സെമിനാറുകള്‍ നടത്തപ്പെടുന്നു എന്നും അവിടെ വായിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ നിലവാരം എന്താണെന്നും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ.

2. ജാതി വ്യവസ്ഥ

ഹിന്ദുമതത്തെ പണിതുയര്‍ത്തിയിരിക്കുന്ന ജാതി വ്യവസ്ഥ എന്ന ഉറപ്പേറിയ അടിത്തറ ഒന്നുകൊണ്ട് മാത്രമാണ് ചൈനയിലോ റഷ്യയിലോ നടന്നതു പോലുള്ള ഒരു വിപ്ലവം ഇവിടെ ഉണ്ടാവാത്തത് എന്ന് ഭാരതീയരും വിദേശീയരുമായ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. വിപ്ലവത്തിന്റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്നത് ജാതിയാണ്. അതുകൊണ്ട് ജാതി സമ്പ്രദായം നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ എന്നോട് പറയുമ്പോള്‍ നിങ്ങള്‍ പരോക്ഷമായി വിപ്ലവത്തിനുള്ള തന്ത്രങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

അതുകൊണ്ട് വിഷയത്തിന്റെ ഗൗരവം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ. വളരെയേറെ പ്രധാനപ്പെട്ടൊരു വിഷയവുമാണിത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ആബാലവൃന്ദം ചിന്തകരും ഇതില്‍ വ്യാകുലചിത്തരാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഒരു വിപ്ലവം നടക്കാത്തത്? എന്തുകൊണ്ട് അധികഠിനമായ ദാരിദ്ര്യം പോലും ഭാരതീയരെ അമര്‍ഷം കൊള്ളിക്കുന്നില്ല? മൂന്നാം ലോകത്തായിരുന്ന ഇന്ത്യ ഇനിമേലില്‍ മൂന്നാം ലോകത്തിലല്ലാ എന്ന് അന്താരാഷ്ട്ര മണ്ഡലങ്ങളില്‍ ഇന്ന് തമാശയായി പറഞ്ഞു കേള്‍ക്കാറുണ്ട്. നാലാം ലോകത്തേക്ക് ഇന്ത്യക്ക് ‘സ്ഥാനക്കയറ്റം’ ലഭിച്ചിരിക്കുന്നു. ഇനിമേലില്‍ അത് ‘ഏഷ്യയിലെ രോഗി’ മാത്രമായിരിക്കുകയില്ല. വാസ്തവത്തില്‍ ലോകത്തിലെ രോഗികളില്‍ വച്ച് ഏറ്റവും കടുത്ത രോഗിയാണത്. ഇതിനര്‍ത്ഥം നാം ഏറ്റെടുത്ത കൃത്യത്തെ ഈ സ്ഥിതിവിശേഷം ഏറ്റവും പ്രയാസമുള്ളതാക്കി തീര്‍ത്തിരിക്കുന്നു എന്നാണ്. വിപ്ലവത്തെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ പ്രപന്ധത്തിലെ താഴ്ന്ന പടിയിലുള്ള സമീപനത്തെ പരിഹസിച്ചേക്കാം. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള വലിയ ഒരു പ്രശ്‌നത്തെ, അതും ഇത്തരം ഒരു ചെറു പ്രബന്ധത്തിലൂടെ നേരിടുന്നതിനുള്ള ഞങ്ങളുടെ കഴിവുകേടുകളും പരിമിതികളും ഞാന്‍ തുറന്നു സമ്മതിക്കുന്നു. അതിനാല്‍ ഞങ്ങളുടെ ചിതറിയ ചിന്തകള്‍ വഴിതെറ്റുന്നു എങ്കില്‍ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

3. ഭാഷ

ഇന്ത്യന്‍ വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രതിബന്ധം രാജ്യത്തിന്റെ വലുപ്പമല്ല, ഭാഷയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യയെക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ചൈനയില്‍ ഒരു വിപ്ലവം നടന്നു. വലിപ്പം ഏറെയുണ്ടായിട്ടും ചൈനയില്‍ ഒരു വിപ്ലവം ഉണ്ടാവാന്‍ കാരണം അവിടെ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല എന്നതാണ്. തടസ്സം സൃഷ്ടിക്കുന്നത് ഭാഷയാണ്. തെക്കേ ഇന്ത്യയിലെ നാല് ദ്രവീഡിയന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഒരിടത്തുകാര്‍ക്ക് മറ്റുള്ളവരുടെ ഭാഷ മനസ്സിലാക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് ഭാഷ സൃഷ്ടിക്കുന്ന കുഴപ്പം. പെരിയാര്‍ തുടങ്ങിവച്ച വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാടിന് പുറത്ത് വ്യാപിക്കാന്‍ കഴിയാതിരുന്നത് ഇക്കാര്യം കൊണ്ടായിരുന്നു. ഹിന്ദി സംസാരിക്കുന്നവര്‍ അവരുടേതൊഴിച്ച് മറ്റാരുടെയും നേതൃത്വം അംഗീകരിക്കുന്നില്ല. ഒരു തെന്നിന്ത്യന്‍ നേതാവിന്റെ വൈകല്യം ഇതായിരുന്നു. വിശാലമായ ഹിന്ദി പ്രദേശം ഒന്നടങ്കം ഒരു യാഥാസ്ഥിതിക മേഖലയാണ്. ഈ നാറുന്ന സ്ഥലത്താണ് അധികാരത്തിന്റെ ഇരിപ്പിടം- കേന്ദ്ര ഗവണ്‍മെന്റ് സ്ഥിതിചെയ്യുന്നത്. പരിമിതികള്‍ നന്നായി അറിയാവുന്നതുകൊണ്ട് പ്രവര്‍ത്തനം പുരോഗമനാത്മകത്വമുള്ള തെക്കേ ഇന്ത്യയില്‍ തന്നെ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്ത് തന്നെ (ഒരു സംസ്ഥാനത്ത് തന്നെ) കേന്ദ്രീകരിക്കാന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത.് വിപ്ലവങ്ങളുടെ നേതൃസ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടുന്ന തമിഴ്‌നാട് പുറത്തുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.

പെരിയാര്‍

ഹൈന്ദവ മതാനുയായികള്‍ നയിക്കുന്ന ‘ഹിന്ദി സാമ്രാജ്യത്വ’ത്തെ ചെറുത്തുനില്‍ക്കാന്‍ ജാതി വിരുദ്ധപ്രസ്ഥാനത്തില്‍ തല്‍പ്പരരായവര്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതാണ്. അതുകൊണ്ട് ഹിന്ദിക്കെതിരായി യുദ്ധംചെയ്യുന്ന സമയത്തു തന്നെ ശാസ്ത്രവും യുക്തിവാദവും വളര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാധ്യമമായ ഇംഗ്ലീഷിന്റെ പക്ഷം ശക്തിപ്പെടുത്താനും ശ്രമിക്കേണ്ടതാണ്.

അതേസമയത്ത് തന്നെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും സംസ്‌കൃതപദങ്ങള്‍ നീക്കം ചെയ്യാനും ഉറുദുവിനെ ശക്തിപ്പെടുത്താനും വേണ്ടി ഒരു പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഉറുദു പ്രബലമായി നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അതൊരു രണ്ടാം ഭാഷയാക്കിത്തീര്‍ക്കുന്നതിനുള്ള സമരങ്ങളെ പിന്തുണയ്ക്കുകയും വേണം. ഹിന്ദി ദേശീയ ഭാഷയായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി മനസ്സിലാക്കണം. ഹിന്ദി സ്വീകരിക്കുക എന്നുവച്ചാല്‍ അതിനര്‍ത്ഥം ബ്രാഹ്മണ മേധാവിത്വം സ്വീകരിക്കുക എന്നാണ്. ഇന്ത്യ ഒരു ദേശമല്ല, മറിച്ച് ദേശീയതകളുടെ ഒരു കൂട്ടായ്മയാണ്. ഹിന്ദി ‘ദേശീയ ഭാഷ’യായി സ്വീകരിക്കുമ്പോള്‍ ഇന്ത്യയെ ഒരു ദേശമായി സ്വീകരിക്കുകയാണ് നാം ചെയ്യുന്നത്. നമുക്ക് ഇംഗ്ലീഷിനെക്കാള്‍ വൈദേശികമാണ് ഹിന്ദി.

നമ്മുടെ മതഭക്തരായ ‘ഭരണവര്‍ഗം’ അവരുടെ ഉന്നമനത്തിനു വേണ്ടി വിപ്ലവത്തിന്റെ പാതയില്‍ ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്ന ഭാഷാവൈവിധ്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭാഷയുടെ കാര്യത്തില്‍ പെരിയാര്‍ ഇ വിആറിന്റെ നിലപാടാണ് നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വഴികാട്ടി. കഴിയുന്നത്ര ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുകയാണ് വേണ്ടത്. പുത്തന്‍ വിപ്ലവാശയങ്ങളുടെ നേര്‍ക്ക് നമ്മുടെ മനസ്സ് തുറന്നുവിട്ടത് യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയാണ്. ഇംഗ്ലീഷ് നമ്മുടെ അമര്‍ത്തപ്പെട്ട വിപ്ലവാസക്തിയെ ഉണര്‍ത്താന്‍ സഹായിക്കുമ്പോള്‍ ഹിന്ദി നമ്മെ ജാതിക്കു മുമ്പില്‍സൗമ്യശീലരും അനുസരണമുള്ളവരുമാക്കിത്തീര്‍ക്കുകയാണ് ചെയ്യുക.

4. രാഷ്ട്രീയക്കാരെ സൂക്ഷിക്കുക

രാഷ്ട്രീയക്കാരെ ഒരിക്കലും ആശ്രയിക്കാതിരിക്കുക എന്നതാണ് ജാതിവിരുദ്ധ യുദ്ധത്തില്‍ നാം അനുവര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതല്‍. കള്ളക്കഴുവേറികളുടെ അവസാനാഭയകേന്ദ്രമല്ല രാഷ്ട്രീയം. ഒന്നാമത്തെ അഭയകേന്ദ്രമാണ്. രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍ സാമൂഹിക പരിവര്‍ത്തനങ്ങളിലേക്ക് നയിക്കില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തിലിരുന്നത് നാം കണ്ടതാണ്. ഇടതുപക്ഷ പാര്‍ട്ടിയായ സിപിഎം പോലും കേരളത്തിലും പശ്ചിമബംഗാളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. എന്നിട്ടെന്തുണ്ടായി? അവിടങ്ങളില്‍ ജാതിക്ക് യാതൊരുതരത്തിലുള്ള പിന്മാറ്റവും സംഭവിക്കുകയുണ്ടായില്ല. നേരെമറിച്ച് അതിനിന്ന് പുത്തന്‍ ചിറകുകള്‍ മുളച്ചുവരികയാണ് എന്നതാണ് പരമാര്‍ത്ഥം. രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരിവര്‍ത്തനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, സാമൂഹ്യമായ കാരണങ്ങള്‍കൊണ്ടാണ് ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നത് എന്നു പറയാം. സാമൂഹ്യമായ മര്‍ദ്ദനങ്ങളാണ് സാമ്പത്തികവും രാഷ്ട്രീയവുമായ മര്‍ദ്ദനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത്. അതുകൊണ്ട് സാമൂഹിക പരിവര്‍ത്തനത്തില്‍ തല്‍പ്പരരായവര്‍ ഒരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുത്.

ട്രേഡ് യൂനിയനുകളിലേക്ക് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നില്‍ക്കുക. രാഷ്ട്രീയപ്പാര്‍ട്ടിയെയോ രാഷ്ട്രീയ നേതാവിനെയോ നാം സമീപിക്കുകയുമരുത്. നമ്മുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വേണ്ടി അവയെ പരമാവധി ചൂഷണം ചെയ്യുന്നതില്‍ കുഴപ്പമില്ല. പെരിയാര്‍ ഇ വി രാമസ്വാമി നല്‍കിയിട്ടുള്ള ഉപദേശമാണ് ഇത്തരുണത്തില്‍ ഏറ്റവും ശാസ്ത്രീയമായിട്ടുള്ളത്. ഈ ഉപദേശം കൈക്കൊള്ളുന്നതില്‍ സംഭവിച്ച പരാജയം നമ്മുടെ മാര്‍ക്‌സിസ്റ്റുകാരുടെ വിപ്ലവാസക്തിയെ തണുപ്പിച്ചുകളഞ്ഞിട്ടുണ്ട്. അതുകൊണ്ട് നാം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാറ്റിവയ്ക്കുക.

5. സ്വയംഭരണം

ജാതിക്കെതിരായി യുദ്ധം ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ള എല്ലാവരും ബ്രാഹ്മണരുടെ മനസ്സിനെ മനസ്സിലാക്കിയേ തീരൂ. ദുര്‍ബലമായ സംസ്ഥാന ഗവണ്‍മെന്റുകളുള്ള, ശക്തമായ ഒരു കേന്ദ്രഗവണ്‍മെന്‌റിനു വേണ്ടി ബ്രാഹ്മണര്‍ എന്നും ശ്രുതി മീട്ടാറുണ്ട്. മാത്രമല്ല, വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഏത് നീക്കത്തെയും അവര്‍ അടിച്ചമര്‍ത്തുകയും ചെയ്യും. കാരണം സ്വയംഭരണം ജാതിവ്യവസ്ഥയുടെ കടയ്ക്ക് കത്തിവയ്ക്കുമെന്ന് അവര്‍ക്കറിയാം. ഇന്ത്യയെപ്പോലുള്ള വലിയരാജ്യത്ത്, അല്ല, ഒരു ഉപഭൂഖണ്ഡത്തില്‍, ജാതിക്കെതിരായി നടത്തുന്ന പ്രയത്‌നങ്ങള്‍ അറബിക്കടലില്‍ ഇടുന്ന നൂറുചാക്ക് പഞ്ചസാര പോലെയാണ്. ഇന്ത്യയെന്ന മഹാസമുദ്രത്തെ മധുരിപ്പിക്കാന്‍ അതിന് സാധ്യമല്ല.

കാന്‍ഷിറാം

അതുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര ചെറിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കണം. സാധിക്കുമെങ്കില്‍ ഒരു സംസ്ഥാനത്തെക്കാള്‍ ചെറിയ സ്ഥലങ്ങളില്‍, ഇതിനാദ്യമായി ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും മറിച്ച് ദേശീയതകളുടെ കൂട്ടായ്മയാണെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഓരോ ജാതിയും ഓരോ രാഷ്ട്രമാണ്. ഇന്ത്യ, സ്വയംഭരണാവകാശമുള്ള തെക്കേ ഇന്ത്യയോടുകൂടിയ ഒരു ഫെഡറല്‍ രാഷ്ട്രമാക്കിമാറ്റാന്‍ നമ്മള്‍ സമരം ചെയ്യണം. പ്രതിരോധം, കറന്‍സി, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയ അധികാരങ്ങള്‍ മാത്രമേ കേന്ദ്രത്തിന് നിലനിര്‍ത്താന്‍ പാടുള്ളൂ. ബാക്കി സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരിക്കണം. സംസ്ഥാന ഗവണ്‍മെന്റില്‍ത്തന്നെ കൂടുതല്‍ വികേന്ദ്രീകരണം നടത്തണം. തൊട്ടുകൂടാത്തവര്‍ക്കും ഗിരിവര്‍ഗക്കാര്‍ക്കും മറ്റ് ന്യൂനപക്ഷക്കാര്‍ക്കും പൂര്‍ണമായ ‘സംവരണ’വും അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വയംഭരണാവകാശവും ഉണ്ടാവണം. വടക്കേ ഇന്ത്യയില്‍ ഉത്തര്‍പ്രദേശിനെ പോലെയോ, മധ്യപ്രദേശിനെ പോലെയോ, ബിഹാറിനെ പോലെയോ ഉള്ള വലിയ സംസ്ഥാനങ്ങളെ വിഭജിച്ച് ചെറുസംസ്ഥാനങ്ങളാക്കി മാറ്റുന്നതിനു വേണ്ടി സമരം ചെയ്യേണ്ടിയിരിക്കുന്നു. തെക്കേ ഇന്ത്യയിലെ പോലെത്തന്നെ സ്വയംഭരണാവകാശമുള്ളവയായിരിക്കണം കിഴക്കന്‍ ഭാഗവും.

കേന്ദ്രഗവണ്‍മെന്റില്‍ അധികാരം കേന്ദ്രീകരിച്ചുകൊണ്ടുള്ള യൂണിറ്ററി സമ്പ്രദായമുള്ള രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കുന്ന കാലത്തോളമേ ബ്രാഹ്മണര്‍ ശക്തരാവുകയുള്ളൂ. കേന്ദ്രഗവണ്‍മെന്റിന്റെ ശക്തി ക്ഷയിപ്പിക്കുക എന്നു പറഞ്ഞാല്‍ സ്വാഭാവികമായും ജാതിസമ്പ്രദായത്തിന്റെയും ബ്രാഹ്മണമേധാവിത്വത്തിന്റെയും ശക്തി ക്ഷയിപ്പിക്കുക എന്നാണര്‍ത്ഥം. ഭരണത്തിന്റെ യൂണിറ്റ് തീരെ കുറയുമ്പോള്‍ മാത്രമേ താണജാതിക്കാര്‍ക്ക് നേട്ടം ലഭിക്കുകയുള്ളൂ. അതുകൊണ്ട് നമ്മുടെ പരിപാടി ഹിന്ദി മേഖലയെ ഛിന്നഭിന്നമാക്കുന്നതായിരിക്കണം. ഹിന്ദി മേഖലയില്‍ ആരംഭിക്കുന്ന ഒരു താഴ്ന്ന ജാതി-ദലിത്-ഗിരിവര്‍ഗ-മുസ്‌ലിം പ്രസ്ഥാനത്തിലൂടെ ഇത് ചെയ്യാന്‍ കഴിയും.

തൊട്ടുകൂടാത്തവരിലെ താഴ്ന്ന വിഭാഗക്കാരുടെ വാസസ്ഥലമായ ഹിന്ദി മേഖലയെ ചമാര്‍ ബെല്‍റ്റ് (രവമാമൃ യലഹ)േ എന്ന് വിളിക്കപ്പെടുന്നു. വേഗം തീപിടിക്കുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചമാര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ സമുദായം ഡോക്ടര്‍ ബി ആര്‍ അംബേദ്കറെപോലുള്ള ഒരു നേതാവിനെ സൃഷ്ടിച്ചില്ല. ചമാര്‍ ബെല്‍റ്റില്‍ ഒരു സായുധ ദലിത് പ്രസ്ഥാനം സംഘടിപ്പിക്കുകയാണെങ്കില്‍, ഈ മര്‍ദ്ദിതവിഭാഗം പൊട്ടിത്തെറിക്കുകയും ഹിന്ദി മേഖലയ്ക്ക് തീകൊളുത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചുനില്‍ക്കുന്ന ഹിന്ദു വര്‍ഗീയതയുടെ കൊടുങ്കാട്ടില്‍ പെരിയാറിന്റെയും ഡോക്ടര്‍ അംബേദ്കറുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ചമാര്‍സമൂഹത്തിന്റെ ശക്തി നേരാംവണ്ണം പ്രവര്‍ത്തനസജ്ജമാക്കേണ്ടിയിരിക്കുന്നു.

ബിഹാറിന്റെ ഓരോ മുക്കിലും മൂലയിലും പെരിയാറിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ഒടുവില്‍ രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു വലിയ ആഘോഷമായി കലാശിക്കുകയും ചെയ്യുന്നതില്‍ വഴിയൊരുക്കിയ വി അന്നൈമുത്തുവിന്റെ പ്രവര്‍ത്തനങ്ങളെ ഇത്തരുണത്തില്‍ ഞങ്ങള്‍ പ്രശംസിക്കുകയാണ്. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും സഹകരണത്തോടെ ചമാര്‍ ബെല്‍റ്റില്‍ ശക്തമായ ഒരു ദലിത് പ്രസ്ഥാനം ആരംഭിച്ച ആഅങഇഋഎ പ്രസിഡന്റായ കാന്‍ഷിറാമിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. ഈ രണ്ടുപേരും സ്വീകരിച്ച തന്ത്രങ്ങളാണ് ജാതി തുടച്ചുനീക്കാന്‍ ഏറ്റവും ഉചിതമായി തോന്നുന്നത്.

 

No Comments yet!

Your Email address will not be published.