മണ്ണുവെന്ത
ചൂടുപേറിയ
വാക്കിന്റെ
കല്ലുളിമൂര്‍ച്ചയാല്‍
കവിതകൊത്തുന്ന
ശില്‍പ്പവേരിറങ്ങിയവന്റെ
ഹൃദയം
ചേറുചവിട്ടി ഉയിരുപടുത്തവന്റെ
വീറ്‌പേറി
ഒറ്റച്ചിലമ്പിന്‍ കലമ്പല്‍പോല്‍
വിത കുത്തുന്നു
ഒറ്റാലുകുത്തി
പശിനോവുപേറി
ഓരുവെള്ളംപോല്‍
വയല്‍ത്തോട്ടില്‍
കലങ്ങി കുത്തി
കൈതമുള്ളിന്‍ മൂര്‍ച്ചയായവന്‍
ചേറ്റുമണം
ചോറ്റുമണമാക്കാന്‍
ഉടല്‍ ചേറുപുതഞ്ഞവന്‍
തെരുവിലൊരു
പകല്‍
വിയര്‍ത്തുപനിച്ച
കവിതയാവുന്നു…



No Comments yet!