Skip to main content

കേരളത്തിലെ മുസ്‌ലിംകളുടെ അധിനിവേശവിരുദ്ധ ചരിത്രം

കേരളത്തില്‍ രണ്ടുതരം കോളനിവല്‍ക്കരണങ്ങളുണ്ടായിട്ടുണ്ട്. ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ആഭ്യന്തര കോളനിവല്‍ക്കരണവും യൂറോപ്യന്‍ കോളനിവല്‍ക്കരണവും രണ്ട് അധിനിവേശാഭിചാരത്തിനും ദണ്ഡനം, മാരണം, സ്തംഭനം, വശീകരണം എന്നീ തന്ത്രങ്ങളുണ്ട്.

രക്തബന്ധാധിഷ്ഠിത ഗോത്രക്കൂട്ടായ്മകളെ ജാതിശ്രേണികളായി വിഭജിച്ചാണ് ബ്രാഹ്മണര്‍ ആധിപത്യം സ്ഥാപിച്ചത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും വഴി മനുഷ്യരെ അകറ്റി നിര്‍ത്തി. ശുദ്ധാശുദ്ധ ഭേദത്തിനനുസരിച്ചാണ് ജാതികള്‍ അകലം പാലിക്കേണ്ടത്.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

ബ്രാഹ്മണിക കോളനിവല്‍ക്കരണത്തിന് ഭവശാസ്ത്രപരവും ജ്ഞാന ശാസ്ത്രപരവും നിയമപരവും ആയ തലങ്ങളുണ്ട്. ഗ്രഹങ്ങളെയും മരങ്ങളെയും മണ്ണിനങ്ങളെയും സ്ത്രീ പുരുഷന്‍മാരെയും സാത്വിക, രാജസ, താമസ സത്തകളായി ഇനം തിരിച്ചു. സത്താവല്‍ക്കരണം സ്ഥിരം തന്‍മയും അന്തഃസാരവും ഉള്ളവരെ സൃഷ്ടിക്കലാണ്. അകത്തുള്ളാളുകളെയും പുറത്തുള്ളാളുകളെയും വേര്‍തിരിക്കുന്നു. ആര്‍ക്കും സ്വയം തീരുമാനമെടുക്കാനോ, ആയിത്തീരലിനോ സ്വാതന്ത്ര്യമില്ല.

ജാതിവ്യവസ്ഥയുടെ മരണ രാഷ്ട്രീയം

ജാതിവ്യവസ്ഥ ഭൂരാഷ്ട്രീയമാണ്. സാമൂഹ്യ ഇടത്തില്‍ ഓരോരുത്തര്‍ക്കും ശരീര ഭാഷയും ശരീര ചലനക്രമവും നിശ്ചയിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥ മരണരാഷ്ട്രീയമാണ്. ആരു ജീവിക്കണം, ആരു മരിക്കണം എന്നു തീരുമാനിക്കാനുള്ള പരമാധികാരം ആണ് മരണ രാഷ്ട്രീയം (Necropolitics) 1 പരമാധികാരമുള്ള ബ്രാഹ്മണര്‍ക്ക് ഉത്തരവാദിത്തമില്ലാത്ത ഭോഗാധികാരമുണ്ട്. ജന്‍മം ഭൂഭോഗാധികാരം ഉണ്ട്.

Jean luke Nancy

നിയമം നിര്‍മിക്കാനും വിശുദ്ധാവിശുദ്ധ ഭേദം നിശ്ചയിക്കാനും അധികാരം ഉണ്ട്.

ജാതിവ്യവസ്ഥ ക്ഷേത്ര കേന്ദ്രിത ഉല്‍പ്പാദന വ്യവസ്ഥ ആയിരുന്നു. ഇത് മരണ സമ്പദ്ഘടന (Necroeconomy) ആണ്. കീഴാളരുടെ ജീവചൈതന്യം ഊറ്റിക്കുടിച്ച് നിലനില്‍ക്കുന്ന അധികാരഘടന. നമ്പൂതിരിമാര്‍, അമ്പലവാസി വിഭാഗങ്ങള്‍, നായര്‍ വിഭാഗങ്ങള്‍, തമിഴ് പട്ടര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നീ സവര്‍ണ സമുദായങ്ങള്‍, ഈഴവര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നീ ഇടത്തട്ടു സമുദായങ്ങള്‍, ദലിതര്‍, ആദിവാസികള്‍, ഐങ്കുടി കമ്മാളര്‍ എന്നീ അടിത്തട്ടു സമുദായങ്ങള്‍ ഇവ ജാതിവ്യവസ്ഥയുടെ മേല്‍ക്കീഴ് വ്യവസ്ഥയില്‍ ജീവിച്ചു പോന്നു.

രാഷ്ട്രീയാധികാരത്തിന്റെ കോളനിവല്‍ക്കരണം സാമൂഹ്യ പദവി, മതം, ലിംഗപദവി, ലൈംഗികത, സംസ്‌കാരം, ഭാഷ എന്നിവയുടെ കോളനിവല്‍ക്കരണം ആയി മാറുന്നു.

ക്ഷേത്രകേന്ദ്രിത ഉല്‍പ്പാദനവ്യവസ്ഥ ഊരായ്മ, കാരായ്മ, കുടിയായ്മ, അടിയായ്മ എന്നീ കളങ്ങളില്‍ മനുഷ്യരെ തളച്ചിട്ടു. കാര്‍ഷിക വ്യവസ്ഥയില്‍ ആരും തട്ടകം വിട്ടുപോയ്ക്കൂടാ. കീഴാളര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും എഴുത്തധികാരവും അറിവധികാരവും സ്വയം നിര്‍ണയാവകാശവും ഇല്ല.

Roberto Esposito

എട്ടാം നൂറ്റാണ്ടോടുകൂടി പെരുമാള്‍ വാഴ്ച അവസാനിച്ചു. ക്ഷത്രിയരാജാക്കന്‍മാര്‍ക്ക് നിയമ നിര്‍വഹണാധികാരം മാത്രമേയുള്ളൂ. നിയമ നിര്‍മാണാധികാരം ബ്രാഹ്മണര്‍ക്കാണ്. ക്ഷേത്രകേന്ദ്രിത ഉല്‍പ്പാദന വ്യവസ്ഥയില്‍ ഊരാളര്‍ നമ്പൂതിരിമാരാണ്. അതുകൊണ്ട് കാര്‍ഷിക വ്യവസ്ഥയില്‍ നിന്ന് നാടുവാഴികള്‍ക്ക് ഭൗതികസമ്പത്ത് നേടാനായില്ല.

പെരുമാള്‍ വാഴ്ചയ്ക്കു ശേഷം പുത്തന്‍ നാടുവാഴി സ്വരൂപങ്ങള്‍ ഉയര്‍ന്നു വന്നു. വേണാട്, നെടിയിരുപ്പ്, കോലത്തുനാട്, വള്ളുവനാട്, പാലക്കാട്ടുശ്ശേരി, വെട്ടത്തുനാട്, ചിറയ്ക്കല്‍, അറയ്ക്കല്‍ എന്നീ സ്വരൂപങ്ങള്‍.

വിദേശവാണിജ്യം വഴി കിട്ടുന്ന ചുങ്കം രാജാവിനുള്ളതാണ്. കോഴിക്കോട്ടെ സാമൂതിരിമാരുടെ നെടിയിരുപ്പു സ്വരൂപം ശക്തിപ്പെട്ടത് അറബികളും മുസ്‌ലിംകളുമായുള്ള ആഗോള വാണിജ്യ ബന്ധങ്ങള്‍ വഴിയാണ്. കച്ചവട ജാതികളെന്ന നിലയിലാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും യഹൂദരും ബുദ്ധമതക്കാരും ജൈനരും സാമൂഹ്യ ചലനാത്മകതയും വിഭവശേഷിയും നേടിയത്.

ജാതി, ഗോത്രം, സമുദായം

ജാതിയും ഗോത്രവും സാമൂഹ്യ കാറ്റഗറിയാണ്. എന്നാല്‍ സമുദായം രാഷ്ട്രീയ കാറ്റഗറിയാണ്. ജാതിവ്യവസ്ഥ സത്താവല്‍ക്കരണമാണ്. സ്ഥിരം തന്‍മയും അന്ത:സാരവും സൃഷ്ടിക്കലാണ്. അകത്തുള്ളാളുകളെയും പുറത്തുള്ളാളുകളെയും വേര്‍തിരിക്കലാണ്.

ആര്‍ക്കും ബ്രാഹ്മണരാകാന്‍ പറ്റില്ല. കര്‍മബ്രാഹ്മണ്യം നുണയാണ്. ജന്‍മം കൊണ്ടേ നമ്പൂതിരിയും നായരും ദലിതുമാകാന്‍ പറ്റൂ. ആയിത്തീരലിന് സാധ്യത ഇല്ല. എന്നാല്‍ ആര്‍ക്കും മുസ്‌ലിംമും ക്രിസ്ത്യാനിയും ബുദ്ധമതക്കാരും ആകാം. ജാതി അടഞ്ഞ വ്യവഹാരമാണ.് എന്നാല്‍ സമുദായങ്ങള്‍ പലതരത്തിലുണ്ട്. അടഞ്ഞതും തുറന്നതും പാതിയടഞ്ഞതും ആയ സമുദായങ്ങള്‍.

സമുദായം

ജീന്‍ ലൂക് നാന്‍സി, റോബര്‍ട്ടോ എസ് പോസിറ്റോ, ജാക്വസ് ദെരിദ, ബ്യൂങ് ചല്‍ ഹാന്‍ എന്നിവര്‍ കമ്മ്യൂണിറ്റി, ഇമ്മ്യൂണിറ്റി എന്നിവയെ കുറിച്ച് പുതു ചിന്തകളവതരിപ്പിച്ചിട്ടുണ്ട്.

ലിബറല്‍ ഡെമോക്രസിയുടെ തിരിക്കുറ്റി സ്വയം പര്യാപ്തനായ ഇന്‍സുലാര്‍ വ്യക്തിയാണ്. പാശ്ചാത്യാധുനികതയുടെ വിഷയി സങ്കല്‍പ്പം കാര്‍ട്ടീഷ്യന്‍ വിഷയിയാണ്. കാര്‍ട്ടീഷ്യന്‍ വിഷയി ലോകത്തെയും അപരരെയും പുറത്തിട്ടടയ്ക്കുന്ന ആന്തരികതയാണ്. മറക്കുടയ്ക്കുള്ളിലെ അന്തര്‍ജനം. കൊട്ടത്തേങ്ങയുടെ അകക്കാമ്പ.്

ജീന്‍ ലൂക് നാന്‍സി Being in common എന്ന commonality യാണ് സമുദായമാകുന്നത് എന്ന് കണ്ടെത്തുന്നു. കൂടെ (Being with) എന്നതാണ് അസ്തിത്വത്തിന്റെ സ്വഭാവം. എല്ലാ അസ്തിത്വവും സഹാസ്തിത്വമാണ്.

കൂട്ടുവഴിസഞ്ചാരങ്ങളും ഒറ്റയടിപ്പാത സഞ്ചാരങ്ങളും ഉള്ളതാണ് വ്യക്തിയുടെ സഞ്ചാരപഥം. തന്‍മയ്ക്കും കൂട്ടത്തിനും ഇടയില്‍, ഏകാന്തതയ്ക്കും അനേകാന്തതയ്ക്കും ഇടയില്‍ ചാഞ്ചാടുന്ന സാംക്രമിക വ്യക്തി (Trans individual)കളാണ് എല്ലാവരും. കൊട്ടത്തേങ്ങയുടെ അകക്കാമ്പ് പൊട്ടി മുളയ്ക്കുന്നവര്‍.

Maria Loganes

സമുദായത്തിന് സത്തയും അന്ത:സ്സാരവും ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫാസിസം ഉണ്ടാകുന്നത്. ഏകതാവല്‍ക്കരണം വഴി അടച്ചുപൂട്ടല്‍ നടത്തുമ്പോള്‍ ഫാസിസം സംഭവിക്കുന്നു. ദേശീയത, മതം എന്നിവയെ സത്താവല്‍ക്കരിക്കുന്നത് ഫാസിസമാണ്.

സമുദായം ശൂന്യമാണ്. അഭാവം നികത്താനുള്ള ആഗ്രഹമാണ് സമുദായത്തെ സൃഷ്ടിക്കുന്നത്. ബുദ്ധമതത്തിലെ പ്രതീത്യ സമുല്‍പ്പാദം, അനാത്മ വാദം, ശൂന്യ സങ്കല്‍പ്പം എന്നിവ സത്താവല്‍ക്കരണത്തെ മറികടക്കാനുള്ള പരികല്‍പ്പനകളാണ്.

ക്രിസ്തുവിന്റെ ദൈവം സ്വയം ശൂന്യവല്‍ക്കരിക്കുന്ന ദൈവം (Kenotic God) ആണ്. അപരരോടുള്ള ഉത്തരവാദിത്തമാണ് ദൈവത്തോടുള്ള ഉത്തരവാദിത്തം.

ഇസ്‌ലാമിലെ ദൈവം രൂപപരമായി ശൂന്യമാണ്. ഏതു വംശത്തിലും ഏതു ഗോത്രത്തിലും പെട്ടവര്‍ക്കും ആരാധിക്കാവുന്ന ദൈവമാണ്. തൗഹീദ് പ്രദേശക്കാഴ്ചയില്‍ നിന്ന് പ്രപഞ്ചക്കാഴ്ചയിലേക്കുള്ള വളര്‍ച്ചയാണ്.

ശൂന്യവല്‍ക്കരണം സത്താവല്‍ക്കരണത്തിനെതിരേയുള്ള പ്രക്രിയയായി മാറുന്നത് ഈ മതങ്ങളില്‍ കാണാം. എന്നാല്‍ ബ്രഹ്മസങ്കല്‍പ്പം സത്താവല്‍ക്കരണമാണ്. ബ്രഹ്മം തീര്‍ത്തും അതീതമാണ്, പരിപൂര്‍ണതയാണ്. ലോകം മായയാണ്.

എന്നാല്‍ ക്രിസ്തുവിന്റെ ദൈവ സങ്കല്‍പ്പവും ഇസ്‌ലാമിലെ ദൈവവും ഒരേ സമയം അന്ത:സ്ഥിതവും (Immanent) അതീതവും (Transcendal) ആണ്. ഈ ദൈവാനുഭവം അന്ത:സ്ഥിതാന്തരത (Transimmanence)യെ കുറിക്കുന്നു2

ശൂന്യവും സമുദായവും

‘സമുദായം ഭവത്തെ രൂപപ്പെടുത്തുന്ന ഒരു ബന്ധമല്ല. പക്ഷെ ഭവം (Being)തന്നെ ഒരു ബന്ധമെന്ന നിലയില്‍ സമുദായത്തിന്റെ ഭവം ഒരു വിടവ് (Gap) ആണ്. ഇത് നമ്മെയും അപരരെയും പൊതുവായ ഇടമില്ലായ്മയുമായി ബന്ധപ്പെടുത്തുന്നു. ഇല്ലായ്മ മാത്രമാണ് പൊതുവായിട്ടുള്ളത്.’

സമുദായവും ഇമ്മ്യൂണിറ്റിയും

റോബര്‍ട്ടോ എസ്‌പോസിറ്റോ ജൈവരാഷ്ട്രീയത്തെ ഇമ്മ്യൂണിറ്റി രാഷ്ട്രീയമായാണ് കാണുന്നത്. ഇത് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Sylvia Wynter

പകര്‍ച്ചവ്യാധികളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്ന സങ്കീര്‍ണമായ നെറ്റ്‌വര്‍ക്കാണ് ഇമ്മ്യൂണിറ്റി. ആന്റിബോഡികളെ ആന്റിജന്‍ വഴി സജീവമാക്കിയും ഇമ്മ്യൂണിറ്റി ഉണ്ടാക്കാം. സ്വാഭാവിക ഇമ്മ്യൂണിറ്റിയും ഉണ്ട്.

ഇമ്മ്യൂണിറ്റിയുടെ ലാറ്റിന്‍ ഉറവിടമായ Immunis എന്ന വാക്കിന് പൊതു സര്‍വീസ്, നികുതിയടവ് എന്നീ കടമകളില്‍ നിന്നുള്ള ഇളവ് എന്നാണര്‍ത്ഥം.

Munus എന്ന വാക്ക് കമ്മ്യൂണിറ്റിയിലും ഇമ്മ്യൂണിറ്റിയിലും ചേര്‍ന്നു വരുന്നുണ്ട്. ങൗിൗെന് സേവനങ്ങള്‍, പൊതു പരിപാടികള്‍, ചുമതലകള്‍ എന്നാണ് അര്‍ത്ഥം. നിറവേറ്റാത്ത കടമകളാണ് കമ്മ്യൂണിറ്റിയെ നിശ്ചയിക്കുന്നത്. കടമകളില്‍ നിന്നുള്ള ഇളവാണ് ഇമ്മ്യൂണിറ്റി.

ഓട്ടോ ഇമ്മ്യൂണിറ്റി

ബാഹ്യാധിനിവേശത്തെ പ്രതിരോധിക്കുമ്പോള്‍ ശരീരം സ്വയം നശിപ്പിക്കുന്ന ഇമ്മ്യൂണോളജിക്കല്‍ ആത്മഹത്യയാണ് ഓട്ടോ ഇമ്മ്യൂണിറ്റി. ദെരിദ ഈ പരികല്‍പ്പനയെ രാഷ്ട്രീയ പരികല്‍പ്പനയാക്കി മാറ്റുന്നു.

രാഷ്ട്രീയ ഇമ്മ്യൂണോളജിയില്‍ ശത്രുക്കള്‍ക്കെതിരായുള്ള പ്രതിരോധം മിത്രശരീരങ്ങളെ നശിപ്പിക്കുന്നു. സ്വസമുദായത്തെ സ്വദേശീയതയെ മാത്രം സ്‌നേഹിക്കുകയും അപരത്തെ വെറുക്കുകയും ചെയ്യുമ്പോള്‍ അത് സ്വയം നശീകരണാത്മകമാകും.

ജാതിവ്യവസ്ഥ, സവര്‍ണ ഫാസിസം, സാംസ്‌ക്കാരിക ദേശീയത എന്നിവയില്‍ സത്താവല്‍ക്കരണമുണ്ട്. ഇവ വിശുദ്ധ അകത്തെയും അവിശുദ്ധ പുറത്തെയും സങ്കല്‍പ്പിക്കുന്നു.

അകത്തും പുറത്തും രോഗകാരണങ്ങളുണ്ട് എന്നുള്ള തിരിച്ചറിവാണ് ശരിയായ ആരോഗ്യരക്ഷ.

ബ്യൂങ് ചല്‍ ഹാന്റെ പോസ്റ്റ് ഇമ്മ്യൂണിറ്ററി പാരഡൈം

സ്വത്വ അപരബന്ധത്തിലെ നിഷേധാത്മക ഇമ്മ്യൂണിറ്റി മാറുകയാണ്. അനിയന്ത്രിതമായ ധനാത്മകത, ചലനാത്മകതയുടെ ആധിക്യം, ഉപഭോഗം, വിനിമയം, ഇന്‍ഫര്‍മേഷന്‍, ഉല്‍പ്പാദനം എന്നിവയാണ് ഇന്നത്തെ പ്രതിസന്ധി. ഇമ്മ്യൂണോളജിക്കല്‍ പാരഡൈമിന്റെ പ്രത്യേകത അതിന്റെ നിഷേധാത്മകതയാണ്.

ഇന്ന് വ്യക്തികള്‍ സ്വയം മല്‍സരിക്കുന്നു. യുദ്ധം തന്നോടു തന്നെയാണ്. പുറത്തെ ശത്രുവിനോടല്ല.

വിജയം, സ്വയം വികാസം, ഉല്‍പ്പാദനക്ഷമത എന്നിവയ്ക്കായുള്ള ശ്രമങ്ങളാണ് ഡിപ്രഷന്‍, ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസ്ഓര്‍ഡര്‍ എന്നിവ സൃഷ്ടിക്കുന്നത്. ഇവ സാംക്രമിക രോഗങ്ങളല്ല. ന്യൂറോണ്‍ രോഗങ്ങളാണ്4

അധിനിവേശം സ്വത്വത്തെ നിശ്ചയിക്കുന്നതിന്റെ ഫലങ്ങളാണ് ന്യൂറോണ്‍ രോഗങ്ങളെന്ന് ബ്യൂങ്ചല്‍ ഹാന്‍ തിരിച്ചറിയുന്നില്ല.

മുസ്‌ലിം കമ്മ്യൂണിറ്റിയും ഇമ്മ്യൂണിറ്റിയും

ഇസ്‌ലാം അപകോളനീകരണാത്മകമാണ്. ഇസ്‌ലാമില്‍ പരമാധികാരം അള്ളാഹുവിനേയുള്ളൂ. ദൈവത്തെ പ്രതിനിധാനം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ദൈവം സത്തയല്ല. അന്ത:സാരമല്ല. വംശം, ജാതി, ഗോത്രം, ലിംഗപദവി, പ്രദേശം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ ഉച്ചനീചക്രമത്തില്‍ വിഭജിക്കുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നു.

കേരളത്തില്‍ ഇസ്‌ലാമിക അപകോളനീകരണത്തിന്റെ വിവിധ ഘട്ടങ്ങളുണ്ട്. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്റെയും വ്യാപനത്തിന്റെയും ഘട്ടം, പോര്‍ച്ചുഗീസ് വിരുദ്ധ കലാപത്തിന്റെയും കുഞ്ഞാലി മരക്കാര്‍മാരുടെയും ഘട്ടം, ഹൈദരാലി ടിപ്പു സുല്‍ത്താന്‍ വാഴ്ചയുടെ ഘട്ടം, മലബാര്‍ കലാപത്തിന്റെ ഘട്ടം, നവോത്ഥാന ഘട്ടം, സ്വാതന്ത്ര്യസമര കാലഘട്ടം, സ്വാതന്ത്ര്യാനന്തര കാലഘട്ടം.

അപകോളനീകരണാത്മകമായ ഇസ്‌ലാമിക സംസ്‌കാരം, സൗന്ദര്യശാസ്ത്രം, ജനാധിപത്യ ദര്‍ശനം, ഇസ്‌ലാമിക ഫെമിനിസം, ഇസ്‌ലാമിക പരിസ്ഥിതി ദര്‍ശനം എന്നിവ ഈ ഘട്ടങ്ങളിലൂടെ ചരിത്രപരമായി വികസിച്ചു വന്നതെങ്ങനെയാണ്?

ട്രാന്‍സ് മോഡേണിറ്റിയുടെ ബഹുലൗകികത

ആധുനികത, ജനാധിപത്യം, വികസനം, സാര്‍വലൗകികത, യുക്തിപരത, മാനവികതാവാദം എന്നിവ യൂറോസെന്‍ട്രിക് ആധുനികതയുടെ പടപ്പുകളാണെന്നും ഇവയെ നിഷ്‌ക്രിയമായി സ്വീകരിച്ചവരാണ് ദക്ഷിണാര്‍ദ്ധഗോള (Global south) നിവാസികളെന്നും കോളനിവല്‍ക്കരണത്തിന്റെ വക്കീലന്‍മാര്‍ അഭിപ്രായപ്പെടുന്നു.

മാര്‍ക്‌സിസം, ഉത്തരാധുനികത, പോസ്റ്റ് കൊളോണിയലിസം എന്നീ വ്യവഹാരങ്ങളും സമകാലീന യൂറോപ്യന്‍ തത്ത്വചിന്തകരായ അലന്‍ബാദ്യൂ, സ്ലാവേജ് സിസെക്, അന്തോണ്യോ നെഗ്രി, ജോര്‍ജിയോ അഗംബെന്‍, ജൂഡിറ്റ് ബട്ട്‌ലര്‍ എന്നിവരും ആധുനികതയുടെ ഉറവിടവും കേന്ദ്രവും യൂറോപ്പാണ് എന്ന ധാരണയെ ചോദ്യം ചെയ്തിട്ടില്ല.

ആധുനികതയ്ക്ക് ഏകശിലാരൂപിയായ ഉറവിടമില്ലെന്നും ഭൂഗോളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ പ്രകൃതി, സംസ്‌കൃതി വിഭവങ്ങള്‍ പങ്കിട്ടുകൊണ്ട് സ്വയം നവീകരിക്കുന്ന പ്രക്രിയയാണ് എന്നുമുള്ള നിലപാടാണ് ആധുനികതാന്തരത (Transmodernity) സാംക്രമിക ആധുനികത.

എന്റിക് ഡുസ്സെല്‍, വാള്‍ട്ടര്‍ മിഗ്‌നാലോ, അനിബാള്‍ ക്വിജാനോ, റാമോണ്‍ ഗ്രോസ്‌ഫോഗ്വേല്‍, അള്‍ത്തൂറോ എസ്‌കോബാര്‍ എന്നിവരാണ് ആധുനികതാന്തരതയുടെ അപകോളനീകരണ പദ്ധതിയുടെ അഗ്രഗാമികള്‍.

അപകോളനീകരണാത്മക സ്ത്രീവാദത്തിന്റെ മേഖലയില്‍ മരിയ ലോഗെനെസ്, സില്‍വിയ വിന്റര്‍, എന്നിവരും അപകോളനീകരണാത്മക ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ മേഖലയില്‍ ഹൂറിയ ബുതല്‍ജെ, ഡോ. വര്‍ഷ ബഷീര്‍, ഉമ്മുല്‍ ഫായിസ എന്നിവരും ഉണ്ട്.

ഇസ്‌ലാമിക അപകോളനീകരണാത്മക ചിന്തയുടെ മേഖലയില്‍ സല്‍മാന്‍ സയ്യിദ്, സയ്യദ് മുസ്തഫ അലി, കെ അഷ്‌റഫ് എന്നിവരുണ്ട്.

ഇസ്‌ലാമിക അപകോളനീകരണ പദ്ധതിയുടെ വഴികള്‍

പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ക്ക് വംശീയ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മൂന്നാംലോകനിവാസികള്‍ക്കും മീതെ നിലനില്‍ക്കുന്ന യൂറോപ്യന്‍ വംശീയ പുരുഷ മേല്‍ക്കോയ്മയ്‌ക്കെതിരേയുള്ള വെല്ലുവിളിയാണ് അപകോളനീകരണാത്മകതയെന്ന് സയ്യിദ് മുസ്തഫ അലി അഭിപ്രായപ്പെടുന്നു.

ലിബറലുകള്‍, മാര്‍ക്‌സിസ്റ്റുകള്‍, ഉത്തരാധുനികര്‍ എന്നിവരില്‍ നിന്ന് വിച്ഛേദിക്കുന്ന പ്രക്രിയയും പദ്ധതിയും ആണിത്. അമൂര്‍ത്ത സാര്‍വലൗകികത (Universality) യുടെ ഏകാധിപത്യത്തിനു പകരം ബഹുലൗകികത (Pluriversality)യുടെ സംവാദ രീതിയാണ് ഈ പദ്ധതി.

അപകോളനീകരണാത്മക ഇസ്‌ലാം മതത്തെ പ്രമാണമോ, നാഗരികതയോ ആയല്ല കാണുന്നത്. ആഗോള ഇസ്‌ലാമിക മേധാവിത്വമല്ല ലക്ഷ്യം (Towards an Islamic decolonialitySayyid Mustafa Ali) Colonisation എന്ന വാക്കിന്റെ ലാറ്റിന്‍ ഉറവിടം colere എന്നാണ്. To inhabit (പാര്‍പ്പുറപ്പിക്കല്‍) എന്നര്‍ത്ഥം. ഭൂമി, വിഭവം എന്നിവയുടെ കയ്യടക്കല്‍.

കോളനിവല്‍ക്കരണത്തിന്റെ ക്ലാസ്സിക്കല്‍ ഘട്ടത്തില്‍ ഈജിപ്തുകാരും ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും ആഫ്രിക്കയില്‍ അധിനിവേശം നടത്തി. നാഗരികര്‍/ അനാഗരികര്‍ എന്ന് വിഭജിച്ചു.

 

ആധുനിക ഘട്ടത്തില്‍ സ്‌പെയിനും പോര്‍ച്ചുഗലുമാണ് അധിനിവേശം തുടങ്ങിയത്. ഏഷ്യന്‍, ആഫ്രിക്കന്‍, അമേരിക്കന്‍ ജനതകളെ ഇവര്‍ കീഴടക്കി. വംശഹത്യകള്‍, അടിമത്തം എന്നിവ ഇതിന്റെ ഫലമായിരുന്നു. ഈ അധിനിവേശം ക്രിസ്ത്യന്‍ സഭയുടെ ഔദ്യോഗിക പിന്തുണയോടു കൂടിയായിരുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഡാനിഷുകാരും സ്വീഡന്‍കാരും അധിനിവേശ ശക്തികളായി. 17,18 നൂറ്റാണ്ടുകളില്‍ ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളും അധിനിവേശം തുടങ്ങി. നെപ്പോളിയന്‍ 1788ല്‍ ഈജിപ്ത് കീഴടക്കി.

1930 ആയപ്പോഴേക്കും ഭൂഗോളത്തിന്റെ 84.6 ശതമാനം കോളനിവാഴ്ചയിലായിരുന്നു. പോസ്റ്റ് കൊളോണിയല്‍ ഘട്ടത്തില്‍ അധിനിവേശത്തിന്റെ രീതി മാറി.

ഫ്രാന്‍സ് ഫാനണ്‍ ഭവത്തിന്റെ മേഖല/ ഭവരാഹിത്യത്തിന്റെ മേഖല എന്ന് അധിനിവേശക ഇടങ്ങളെയും അധിനിവേശിത ഇടങ്ങളെയും വിഭജിച്ചു.

അനിബാള്‍ ക്വിജാനോ

അധികാരത്തിന്റെ അധിനിവേശാത്മകത എന്നു വിളിക്കുന്നത് ഈ രാഷ്ട്രീയ സൈനിക ഭരണ ക്രമത്തെയാണ്. ഇതിന്റെ ഭാഗമായി വംശീയ ലിംഗപദവി ലൈംഗിക ആത്മീയ ജ്ഞാന പരഭാഷാപര വിദ്യാഭ്യാസപര മാധ്യമപര സൗന്ദര്യശാസ്ത്രപര മേല്‍ക്കോയ്മകളുടെ നെറ്റ്‌വര്‍ക്ക് നിലവില്‍ വന്നു. (An introduction to Islamic decoloniality Sayyid Mustafa Ali)5

കേരളത്തിലെ ഇസ്‌ലാമിന്റെ അപകോളനീകരണ ചരിത്രം

ജാതിവ്യവസ്ഥയുടെ ആഭ്യന്തര കോളനിവല്‍ക്കരണത്തെയും യൂറോപ്യന്‍ പുറം കോളനിവല്‍ക്കരണത്തെയും ഒരേ പോലെ വെല്ലുവിളിച്ചിട്ടുള്ളത് മുസ്‌ലിംകളാണ്.

മണ്‍സൂണ്‍ ഇസ്‌ലാം ആണ് കേരളത്തിലെ ഇസ്‌ലാം. മണ്‍സൂണ്‍ കാറ്റുകളാണ് കേരളത്തെ ആഗോള വാണിജ്യ ശക്തികളുമായി ബന്ധിപ്പിച്ചതും കേരളത്തിന്റെ കാലാവസ്ഥയെയും സ്ഥലാവസ്ഥയെയും ജീവിതാവസ്ഥയെയും സ്വാധീനിച്ചതും. അറേബ്യ, പേര്‍ഷ്യ, ആഫ്രിക്കന്‍ ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള വിനിമയങ്ങളിലൂടെ ബദല്‍ ആഗോളവല്‍ക്കരണം സാധ്യമാക്കിയതില്‍ ഇസ്‌ലാമിന് നിര്‍ണായക പങ്കുണ്ട്.

ബഹുലൗകികത (Pluriversality) ഇസ്‌ലാമിന്റെ അപകോളനീകരണ പദ്ധതിയുടെ ഭാഗമാണ്.

മണ്‍സൂണ്‍ ബഹുലൗകികത

ഈ ബഹുലൗകികത മണ്‍സൂണ്‍ ഇസ്‌ലാമിക സംസ്‌കാരത്തിനും ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തിനും ജന്‍മം നല്‍കിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍, അറബി മലയാളം, മുസ്‌ലിം അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ തദ്ദേശീയവും മറു ദേശീയവും ആയവയുടെ ചേരുവയുണ്ട്. ആയിരത്തൊന്നു രാവുകള്‍, പേര്‍ഷ്യന്‍ അറേബ്യന്‍ കഥകള്‍, പാട്ടുകള്‍ എന്നിവ സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി ഇസ്‌ലാമിക ആഖ്യാനരീതി സൃഷ്ടിച്ചിട്ടുണ്ട്.

കോളനിവല്‍ക്കരണം സ്വാതന്ത്ര്യലബ്ധിക്കുശേഷം പരോക്ഷമായി. വികസനം, മതേതരത്വം, മാനവികതാവാദം, ദേശരാഷ്ട്രം, സാര്‍വലൗകികത, ശാസ്ത്രീയത എന്നിവ കോളനിവല്‍ക്കരണത്തിന്റെ ദണ്ഡന, മാരണ, സ്തംഭനങ്ങളെ മറയ്ക്കുന്ന വശീകരണ മന്ത്രങ്ങളായി.

വികസനാന്തരവും മതേതരാനന്തരവും മാനവികവാദാനന്തരവും ദേശീയതാനന്തരവും ആയ പാരഡൈം ഷിഫ്റ്റ് ((Post Developmental Secular Humanist National Paradigm shift)) ഉണ്ടാക്കുന്നതില്‍ അപകോളനീകരണാത്മക ഇസ്‌ലാമിക സ്ത്രീവാദ പരിസ്ഥിതി സൗന്ദര്യശാസ്ത്ര ബഹുസാംസ്‌കാരിക ശാസ്ത്ര വ്യവഹാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ മുസ്‌ലിം സമുദായം നേരിടുന്ന പ്രതിസന്ധികളും വിജയങ്ങളും എന്തെല്ലാമാണ്?

സൂചിക
1. Achille Mbembe, Necropolitics, public culture, 2003

2. Jean Luc Nancy The Nancy Dictionary Edinburgh University Press, 2015

3. Roberto Esposito Community and nihilism, Cosmos and history 2009

4. Byung Chal Han,The Burnout society, Stanford University Press 2011

5. Sayyid Mustafa Ali, Towards an Islamic decoloniality Interactive magazine 2016

 

No Comments yet!

Your Email address will not be published.