അടിത്തട്ടിലൊരു പാറ
അതിന്‍മേലെ കരിങ്കല്ല്
അതിന്‍മേലായ് ചെങ്കല്ല്
മുകളില്‍ മണ്ണ്
ഇടയിലായൊരിത്തിരി
ഇടമതില്‍ പതിഞ്ഞൊട്ടി
പുറം കാണാതൊളിപ്പിച്ച
തുളിപ്പെണ്‍കൂട്ടം
ഇടക്കോരു മഴത്തുള്ളി
നുഴഞ്ഞെത്തി നിരത്തിയ
അരം തട്ടാതഴിയുന്ന
പുറം തോറ്റങ്ങള്‍
മഴച്ചാറ്റിന്‍ തുടിപ്പാട്ട്
മലങ്കാടിന്‍ അലുക്കത്ത്
നറുമ്പുഞ്ചപ്പാടത്തിന്‍
അരഞ്ഞാള്‍ ചുറ്റും
മുളങ്കാടിന്‍ മുഖംനോട്ടം
ചെറുമീനിന്‍ പിടഞ്ഞോട്ടം
പിടിയൂരി പറക്കും പൂ
വിതള്‍ ചാഞ്ചാട്ടം
പുഴപ്പാമ്പിന്‍ പുളഞ്ഞോട്ടം
കടല്‍പ്പെണ്ണിന്‍ തിരനോട്ടം
മഴത്തുള്ളി തിളക്കത്തിന്‍
മഴവില്‍ച്ചേല്
കിണറാഴം അലിഞ്ഞൂറി
നിറയുന്ന തെളിനീരാല്‍
കുടിച്ചാറി ശമിപ്പിക്കും
ഉടലിന്‍ ദാഹം
പറഞ്ഞിട്ടും പറഞ്ഞിട്ടും
അടങ്ങുന്നില്ലവള്‍ക്കപ്പോള്‍
അകം തുള്ളി നിറയുന്ന
മറുലോകത്തെ.
അതുകേട്ടു കൊതിച്ചു പോയ്
തുളിക്കൂട്ടം തിളച്ചാര്‍ക്കാന്‍
ചെവിയോര്‍ത്തിട്ടിരിപ്പായാ
ഇരുമ്പിന്‍ ചെത്തം.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

No Comments yet!