Skip to main content

ഭരണഘടനയും ഭേദഗതികളും

1946ല്‍ സമര്‍പ്പിക്കപ്പെട്ട ക്യാബ്‌നറ്റ് മിഷന്‍ പദ്ധതിയെ തുടര്‍ന്ന് 1947 ആഗസ്ത് 29ന് അംബേദ്കര്‍ ചെയര്‍മാനായി ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി നിലവില്‍ വന്നു. പല നിലകളില്‍ ഇന്ത്യന്‍ ഭരണഘടന വ്യത്യസ്തതയും വ്യതിരിക്തതയും പുലര്‍ത്തുന്നു. ഇന്ത്യന്‍ ഭരണഘടന മറ്റേതിനേക്കാളും വലിപ്പമുള്ളതാണ്. വിസ്തൃതമായ ഭൂപ്രദേശവും, ജനസംഖ്യ, മതം, വര്‍ഗം, സംസ്‌കാരം, ഭാഷാ വൈവിധ്യം എന്നിവയുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ വലിപ്പത്തിന് നിദാനമായിട്ടുള്ളത്. വൈവിധ്യങ്ങളുടെ സമീകരണം- നാനാത്വത്തില്‍ ഏകത്വമെന്നത് അഭ്യന്തര ജീവിതത്തിന്റെ നിദാനമാവണം എന്ന കാഴ്ചപ്പാടായിരുന്നു ഭരണഘടനാശില്‍പ്പികളെ നയിച്ചത്.

‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപബ്ലിക്കായി സംഘടിപ്പിക്കുന്നതിനും, എല്ലാ പൗരന്‍മാര്‍ക്കും, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വം ഉറപ്പ് വരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കിക്കൊണ്ട് എല്ലാവരിലും സാഹോദര്യം വളര്‍ത്തുന്നതിനും സഗൗരവം തീരുമാനിച്ചതനുസരിച്ചു ഇന്ന് 1949 നവംബര്‍ 26ന് നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും, നിയമമാക്കുകയും നമുക്ക് തന്നെ നല്‍കുകയും ചെയ്യുന്നു’ എന്ന പ്രസ്താവനയോടെയാണ് ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

Blue Star Operation

സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, ചിന്തയ്ക്കും, ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരത്തിലുമുള്ള സമത്വം, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കി സാഹോദര്യം വളര്‍ത്തുക എന്നിവയാണ് ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടന താല്‍പ്പര്യപ്പെടുന്നത്. 1956 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. പ്രസ്തുത ദിനം റിപബ്ലിക് ദിനമായി ആചരിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം മാത്രമായിരിക്കുമെന്ന് പ്രവചിച്ച വരുണ്ട്. 792 ഭരണഘടനകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 17 വര്‍ഷം മാത്രമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് പ്രായം 76 ആയി. ഭരണഘടനയുടെ സവിശേഷതയും ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുമാണ് ഭരണഘടനയുടെ ദീര്‍ഘായുസ്സിന് നിദാനമായി വര്‍ത്തിക്കുന്നതത്രെ.

മതേതരത്വം അടിസ്ഥാന തത്ത്വമായി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടന സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇണക്കത്തെയും പൊരുത്തത്തെയും വിഭാവനം ചെയ്യുന്നു. എന്നാല്‍ ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍ പാഴ്‌സികള്‍, സിഖുകാര്‍ എന്നിവരുടെ മതപരമായ സ്വത്വങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം മറികടക്കുന്നില്ല. എല്ലാ മതങ്ങളോടുമുള്ള തുല്യബഹുമാനം എന്ന ആശയം നെഹ്റു യുഗത്തില്‍ സര്‍വ്വസമ്മതമായ പ്രമേയമായി അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ആ ആശയത്തിന്റെ തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്ക് പോലും കഴിഞ്ഞില്ല. സംഘപരിവാരിന്റെ വളര്‍ച്ച മതേതരത്വത്തിനും ബഹുസ്വരതയ്ക്കും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

മതേതരത്വം പശ്ചാത്യമാണെന്നും, ഭാരതീയ സംസ്‌കൃതിയെ അത് പ്രതിഫലിപ്പിക്കുന്നില്ലെന്നും, വൈദേശികമായ ആശയങ്ങളില്‍ ആകൃഷ്ടരായ ഇന്ത്യന്‍ ബുദ്ധിജീവികളുടെ തെറ്റായ അനുമാനത്തെ അടിത്തറയാക്കിയുള്ളതാണതെന്നും ഹിന്ദുത്വര്‍ വാദിക്കുന്നു.

മതകാര്യങ്ങളില്‍ രാഷ്ട്രത്തിന്റെ നിഷ്പക്ത, രാഷ്ട്രം ഒരു മതത്തെയും ഔദ്യോഗിക മതമായി അംഗീകരിക്കാതിരിക്കുക, വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങളോട് രാഷ്ട്രം പക്ഷപാതിത്വം പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിങ്ങനെ മതേതരത്വത്തിന്റെ സിദ്ധാന്തങ്ങള്‍ മതസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഉദാരതയെ വിളിച്ചോതുന്ന ഒന്നാണിത്.

Narasimha Rao

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ സംവിധാനം, അധികാര വിഭജനം, നിയമസഭകളുടെ സ്വയംഭരണം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, സാമൂഹിക നീതി, മനുഷ്യാവകാശങ്ങള്‍ എന്നിവ ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളാണ്.

കേശവാനന്ദ ഭാരതി കേസ് ഒരു നാഴികക്കല്ലായി പരിഗണിക്കപ്പെടുന്ന ഭരണഘടനാ കേസാണ്. 1973ല്‍ സുപ്രീം കോടതി ഈ കേസില്‍ ചരിത്രപരമായ വിധി പ്രഖ്യാപിച്ചു.

കേരളത്തിലെ എഡ്‌നേര്‍ മഠത്തിന്റെ മേധാവിയായിരുന്നു കേശവാനന്ദ ഭാരതി. കേരള സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മഠങ്ങളുടെ ഭൂമി ഉടമസ്ഥാവകാശം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ഭരണഘടനയുടെ 26ാം അനുഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന് നിരക്കാത്തതാണ് ഈ നിയമമെന്ന് കേശവാനന്ദ ഭാരതി വാദിച്ചു. കേസ് കേരള ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലെത്തി.

Kalyan Singh

സുപ്രീം കോടതിയുടെ 13 ജഡ്ജിമാരടങ്ങിയ ബെഞ്ച് ഭരണഘടനയുടെ അടിസ്ഥാന ഘടന (Basic Structure) ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം പരിമിതമാണ് എന്ന് വിധിച്ചു. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാം, പക്ഷേ അടിസ്ഥാന ഘടനയെ തകര്‍ക്കരുത്. ജഡ്ജിമാരില്‍ 7ല്‍ 6 പേരും അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ അംഗീകരിച്ചു. ഭരണഘടനാ ഭേദഗതികള്‍ പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം സ്ഥാപിതമായെന്നതും അടിസ്ഥാന ഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു എന്നതും ഈ വിധിയുടെ ഫലമായുണ്ടായതാണ്.

അടിസ്ഥാന ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ സംവിധാനം, അധികാര വിഭജനം, നിയമസഭകളുടെ സ്വയംഭരണം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, സാമൂഹിക നീതി, മനുഷ്യാവകാശങ്ങങ്ങളും രാജ്യസഭ, ലോകസഭ, ജുഡീഷ്യറി (സുപ്രീം കോടതി, ഹൈക്കോടതികള്‍), തിരഞ്ഞെടുപ്പ് കമ്മീഷന്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (CAG) എന്നീ ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളായ നിയമനിര്‍മാണം, നിയമം നടപ്പാക്കല്‍, നീതി നടത്തിപ്പ്, തിരഞ്ഞെടുപ്പ് നടത്തിപ്പ്, സാമ്പത്തിക മേല്‍നോട്ടം എന്നിവ ഒരവസരത്തിലും ലംഘിക്കാതിരിക്കുക എന്നത് അടിസ്ഥാന തത്ത്വമാണ്.

കേന്ദ്ര ഭരണം നരസിംഹറാവുവിന്റെ നേതൃത്വത്തിലും യുപി മുഖ്യമന്ത്രി കല്യാണ്‍സിങുമായിരിക്കേ ആ സര്‍ക്കാറുകളുടെ പിന്തുണയോടെ 1992ല്‍ നടന്ന ബാബരി ധ്വംസനവും 1984ല്‍ ഇന്ദിരയുടെ ഭരണത്തിന്‍ കീഴില്‍ നടന്ന ബ്ലു സ്റ്റാര്‍ ഓപറേഷനും ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യത്തിന്റെ പ്രകടവും പ്രത്യക്ഷവുമായ ലംഘനമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ 2018ല്‍ നടത്തിയ 376ാം വകുപ്പിന്റെ വിച്ഛേദനം ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള (പ്രത്യേകിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കുള്ള) അവകാശത്തിനും ഫെഡറലിസത്തിനുമെതിരേയുള്ള
നടപടിയാണ്. ഏകസിവില്‍ കോഡും മതപരിവര്‍ത്തന നിരോധനവും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.

K R Narayanan

ഭരണഘടന സാക്ഷാല്‍ക്കരിക്കാന്‍ ലക്ഷ്യംവയ്ക്കുന്നവ നിരവധിയാണ്. ഭരണ പ്രകിയയിലെ ധാര്‍മികസമീപനത്തിന്റെ അഭാവത്തില്‍ ഭരണഘടന ഒരു നോക്കുകുത്തി മാത്രമായിരിക്കും. ഉത്തമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടന, അത് കൈയാളുന്നവരുടെ പിടിപ്പുകേടു കൊണ്ട് ഏറ്റവും പ്രയോജനരഹിതവും ചിലപ്പോള്‍ ദ്രോഹകരവുമായ ഒന്നായി തരംതാഴുമെന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പഴഞ്ചനെന്നോ, ഉപയോഗശൂന്യമെന്നോ കരുതുന്ന നിയമസംഹിത നേര്‍ബുദ്ധിയുള്ള ഭരണകര്‍ത്താക്കള്‍ക്ക് ഉത്തമമായ ഒന്നാക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഭരണത്തില്‍ സത്യസന്ധര്‍ക്കും വിദഗ്ധര്‍ക്കും പങ്കാളിത്തം നിഷേധിക്കുമ്പോഴും, തങ്ങളുടെ വിശ്വാസത്തിനും നിക്ഷിപ്ത താല്‍പ്പര്യത്തിനുമനുസരിച്ച് ജനപ്രതിനിധികളെ തിരെഞ്ഞെടുക്കുമ്പോഴും, കഴിവില്ലാത്ത ജനങ്ങള്‍ ചട്ടുകമാകുമ്പോഴും ഭരണഘടന ചക്രശ്വാസം വലിക്കുമെന്നും അദ്ദേഹം താക്കീതു നല്‍കിയിട്ടുണ്ട്.

2001 ജനവരി 25 റിപബ്ലിക് രാവില്‍ അന്നത്തെ പ്രസിഡന്റ് കെ ആര്‍ നാരയണന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ‘ഭരണ സ്ഥിരതയേക്കാള്‍ ഉത്തരവാദിത്വ ഭരണത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കണം. സാധാരണക്കാരായ സ്ത്രീ പുരുഷന്‍മാരില്‍ വിശ്വാസം പുലര്‍ത്തികൊണ്ടാണ് രാജ്യം മുന്നോട്ട് പോകേണ്ടത്. വോട്ടവകാശം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധം അധഃസ്ഥിതര്‍ ദുസ്ഥിതിയില്‍ കഴിയുന്നു. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള അന്തരം കൂട്ടുന്നതിനും കൂടുതല്‍ മേഖലകളില്‍ അസമത്വം സൃഷ്ടിക്കാനും ഇന്ന് അവലംബിക്കുന്ന വികസന മാതൃകകള്‍ കാരണമാവുന്നുണ്ട്. സാമ്പത്തികമായ അസമത്വം നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയ സമത്വം യാഥാര്‍ത്ഥ്യമാവില്ല. നെഹ്‌റു പറഞ്ഞു: ‘നാം സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു. നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം കരഗതമായി. എന്നാല്‍ മറ്റനേകം സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കാനായില്ല’.

‘ആദിവാസികളെ പരിഷ്‌കരിക്കുകയെന്നാല്‍ അവരെ ദത്തെടുക്കുകയും, അവര്‍ക്കിടയില്‍ ജീവിക്കുകയും, അവരെ സ്‌നേഹിക്കുക ചെയ്യുക എന്നാണ് അംബേദ്കര്‍ നല്‍കിയ വിശദീകരണം’. നദീജല പദ്ധതികളും ഖനനവും ആദിവാസിളെയും അവരുടെ ആവാസവ്യവസ്തയേയും അപകടപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിച്ചു കൊണ്ട് റിപബ്ലിക്കിനെ നിലനിര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണം.

 

ബിജെപിയും അതിന് മുമ്പ് ഭരണം കൈയാളിയവരും നിക്ഷിപ്തങ്ങളായ താല്‍പ്പര്യങ്ങള്‍ക്കായാണ് ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നത്. പൗരത്വനിയമദേദഗതിയും, വഖ്ഫ് നിയമ ഭേദഗതിയും കൊണ്ടുവരുന്നത് അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഭാരത് എന്ന പേരില്‍ ഒരു വിഭാഗം തയ്യാറാക്കിയ രേഖയാണ് കെ ആര്‍ നാരായണനെ ക്ഷുഭിതനാക്കിയത് എന്ന് പിയുസിഎല്‍ ബുള്ളറ്റിന്‍ പത്രാധിപരായിരുന്ന ഡോ. പാല്‍ പറയുകയുണ്ടായി. കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഭാരതിന്റെ സങ്കല്‍പ്പത്തിലുള്ള ഭാരതത്തിന്റെ രാഷ്ട്രഘടന ഇവ്വിധമാണ്: പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുസഭയും ലോക സഭയും ഉള്‍ക്കൊള്ളുന്നതാണ് പാര്‍ലമെന്റ്. ഗുരുസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് വിദ്യാസമ്പന്നരും, പ്രതിഭാശാലികളുമാവണം. പ്രൈമറി സ്‌കൂള്‍ അധ്യാപകന് ഒരു വോട്ടും, മിഡില്‍ സ്‌കൂള്‍ അധ്യാപകന് രണ്ടു വോട്ടും, പ്രഫസര്‍ക്ക് മുപ്പത് വോട്ടും, അവാര്‍ഡ് ജേതാവിന് നൂറു വോട്ടും ചെയ്യാം. ഒരിക്കലും പിരിച്ചു വിടാന്‍ പാടില്ലാത്ത ഗുരുസഭയായിരിക്കും രാഷ്ട്രത്തിന്റെ നയം തീരുമാനിക്കുക. അഞ്ചു വര്‍ഷത്തേക്കായി തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റിന്റെ ഒരേയൊരു ദൗത്യം ഗുരുസഭയുടെ നയനിലപാടുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരിക്കും. ലോക്‌സഭയുടെ അഭിപ്രായം പരിഗണിക്കാന്‍ ഗുരുസഭക്ക് യാതൊരു ബാധ്യതയുമില്ല. പ്രതിരോധ ബജറ്റ് ആവിഷ്‌കരിക്കാന്‍ ഒരു രക്ഷാ സഭയുണ്ടായിരിക്കും. ഗുരുസഭയ്‌ക്കോ, ലോക്‌സഭയ്‌ക്കോ ബജറ്റ് ചര്‍ച്ച ചെയ്യാന്‍ അധികാരമുണ്ടാവില്ല. ഇത്തരമൊരു ഭരണ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തെ ഭയപ്പെട്ടത് കൊണ്ടാണ് കെ നാരയണന്‍ അന്ന് വികാരധീനനായത്. 2001 ലേതിനേക്കാള്‍ സങ്കീര്‍ണമായ അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

പുത്തന്‍ ഈസ്റ്റിന്ത്യാ കമ്പനികളുടെ വിഹാരരംഗമാണ് ഇന്ന് ഇന്ത്യ. ബഹുരാഷ്ട്ര കുത്തകകള്‍ക്കു നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷിക്കുക എന്ന ശ്രമത്തിലാണ് ഭരണകൂടം. കുറഞ്ഞ വിലയ്ക്ക് മനുഷ്യവിഭവങ്ങളും പ്രകൃതിവിഭവങ്ങളും അന്താരാഷ്ട്ര ഭീമന്‍മാര്‍ക്ക് സ്വരുക്കൂട്ടികൊടുക്കയാണ് ഭരണകര്‍ത്താക്കള്‍. തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം, പരിധിയില്ലാത്ത ജോലിസമയം ക്ഷേമ പദ്ധതികളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. ട്രേഡ് യൂനിയന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്തുന്നു. പട്ടിണിയും, പോഷകാഹാരക്കുറവുമൂലവും നിത്യേനയെന്നോണം നിരവധിപേര്‍ മരണപ്പെടുന്നു. പൗരാവകാശങ്ങളും, സംഘടിക്കാനും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.

ബിജെപി രാജ്യത്ത് നിലനിര്‍ത്തിയിട്ടുള്ളത് ഡയാര്‍ക്കിയാണ്. മതേതരത്വ-മതേതരത്വ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധമാവണം ഭരണം എന്ന് പറയുമ്പോഴെല്ലാം പൗരത്വത്തിനും സ്റ്റേറ്റിനും പുതുപുത്തന്‍ നിര്‍വ്വചനങ്ങള്‍ നല്‍കി തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുകയാണ് ഭരണവര്‍ഗം ചെയ്യുന്നത്. ഇന്ത്യ ഹിന്ദു രാജ്യമായിരുന്നുവെന്നും അതേ പ്രകാരം തന്നെ തുടരുമെന്നും ആര്‍എസ്എസ് ആശയമാണ് മോദി സര്‍ക്കാര്‍ കൊണ്ട് നടക്കുന്നതെന്നും ഹൈന്ദവരല്ലാത്തവര്‍ ഹിന്ദു സംസ്‌കാരവും ഹൈന്ദവ ജീവിത മാര്‍ഗവും കൈക്കൊള്ളണമെന്ന് നിര്‍ബന്ധിക്കപ്പെടുന്നു.

അധികാര രംഗത്തേക്ക് മോദിക്ക് പ്രവേശനം ഒരുക്കിയത് വികസന നായകനെന്ന പ്രതിച്ഛായയല്ല. ഹിന്ദുത്വത്തിന്റെ ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്ന അനുയോജ്യനായ വ്യക്തി എന്നതാണ് മോദിയെ പ്രധാനമന്ത്രി എന്ന നിലയില്‍ നിയോഗിക്കുന്നതിനുള്ള മാനദണ്ഡമായത്. ബദ്‌രി റൈന പറയുന്നു. ‘മോദി തിരഞ്ഞെടുക്കപ്പെട്ടത് വികസനത്തെ ത്വരിതപ്പെടുത്താനല്ല, ഹിന്ദുത്വജാഗരണത്തിനും ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനത്തിനുമാണ്. ഭഗവത് ഗീതയാവണം ഇന്ത്യയുടെ ഭരണഘടനയെന്ന് മോദി ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ രരനടത്തിയ പ്രസ്ഥാവന അതിന്റെ പ്രത്യക്ഷ സൂചനയായി അദ്ദേഹം എടുത്ത് പറയുന്നു. ഗോഡ്‌സെയുടെ ജന്‍മദിനം ആഘോഷിക്കുന്നു. ഗാന്ധി ഘാതകന് ദേശസ്‌നേഹിയുടെ പരിവേഷം നല്‍ക്കുന്നു. രാഷ്ട്രം ഒരു മതത്തിന്റെയും വാഹനമല്ലാതിരിക്കുക എന്ന തത്ത്വം ബിജെപി അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ ഭരണ ഘടനയുടെ സ്ഥാനത്ത് ഗീത കൊണ്ടുവരിക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇന്ത്യന്‍ റിപബ്ലിക്കിനെ തകര്‍ത്ത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ്. അധികാരത്തിന്റെ ഒന്നുരണ്ടു ഘട്ടങ്ങള്‍ പിന്നീടുമ്പോഴേക്കും ബിജെപി ആ ലക്ഷ്യം നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹിന്ദു സാമൂഹ്യവ്യവസ്ഥയില്‍ ബ്രാഹ്മണിസത്തിന്റെ സ്വാധീനം ഉറപ്പിക്കാന്‍ സഹായകമായ ഒരു ഗ്രന്ഥം എന്ന നിലക്കാണ് അംബേദ്കര്‍ ഗീതയെ കണ്ടത്.

ഇന്ത്യയുടെ മതേതര മുഖത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കെതിരേ മധ്യവര്‍ഗത്തെ കൊണ്ടു വരാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. വൈവിധ്യം സൗന്ദര്യത്തിന്റെ മാനദണ്ഡമായി ഇന്ത്യന്‍ ജനത കരുതിപ്പോന്നു. ഈ ആശയത്തെയും നിലപാടിനെയും റദ്ദ് ചെയ്തു കൊണ്ട് അകലാനും പിണങ്ങാനുമുള്ള സാധ്യതകളെയാണ് ഭരണകര്‍ത്താക്കള്‍ സൃഷ്ടിച്ചെടുത്തത്.

ബ്രിട്ടിഷുകാര്‍ ആവിഷ്‌കരിച്ച പിഴച്ച ആശയങ്ങള്‍ ഇന്നും ഇന്ത്യക്കാരുടെ മനോഭാവത്തെയും സമീപനത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് രാജേന്ദ്ര പുരി തന്റെ ‘റിക്കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പാകിസ്താനും, പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശും വേറിട്ട് പോയത് ഇംഗ്ലീഷുകാര്‍ പാകി മുളപ്പിച്ച വൈരത്തിന്റെ പരിണതിയെന്നോണമാണ്.

 

ഭരണഘടനയെ പരാജയപ്പെടുത്തുന്ന ഒന്നാണ് ദേശീയതയെക്കുറിച്ച സംഘപരിവാറിന്റെ സങ്കല്‍പ്പം. വിമോചനപരമായ ദേശീയതയ്ക്ക് പകരം ജനങ്ങളെ ഭ്രാന്തരാക്കുന്ന സങ്കുചിതമായ ദേശീയതയാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനവിഭാങ്ങളില്‍ ചിലരെ രാജ്യസ്‌നേഹികളെന്നും, ചിലരെ രാജ്യദ്രോഹികളെന്നും അവര്‍ തരംതിരിക്കുന്നു. അയല്‍നാട്ടുകാരെ ശത്രുക്കളായി കാണുന്ന, യുദ്ധം അനിവാര്യമാക്കുന്ന ഒരു ദേശീയ വികാരം വളര്‍ന്നു വന്നിരിക്കുന്നു. ലോകസമൂഹത്തിന്റെ സൃഷ്ടിക്ക് തടസ്സമായി നില്‍ക്കുന്നത് യുദ്ധം മാത്രമല്ലെന്നും ദേശീയത കൂടിയാണെന്നും ഡോ. എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രത്തേക്കാള്‍ പൗരന് പ്രമുഖ്യം നല്‍കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്ന് ടാഗൂര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മതാത്മാക ദേശീയതയുടെ, സാംസ്‌കാരിക ദേശീയതയുടെ വക്താക്കള്‍ ഈ ആഹ്വാനം മുഖവിലയ്‌ക്കെടുത്തില്ല. അവര്‍ ഒരു മത സംസ്‌കാരത്തെ മാത്രം തിരഞ്ഞെടുക്കുകയും അതിനെ ദേശീയ സംസ്‌കാരത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഭരണഘടനയാണ് സംഘപരിവാറിന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. ഭരണഘടന മൗലികമായി മാറ്റിയെടുക്കാന്‍ ഹിന്ദുത്വര്‍ അത്യധ്വാനം ചെയ്യുന്നു. അതിനായി വാജ്‌പേയിയുടെ ഭരണകാലത്ത് കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു. ബിജെപി രാജ്യനന്‍മയ്ക്കായി എന്ന് പറഞ്ഞു നടത്തുന്ന ഭരണഘടനാ ഭേദഗതികള്‍ എന്നെന്നും അധികാരം കൈയാളാനുള്ള ബിജെപിയുടെ ഗൂഢ പദ്ധതികളാണ്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വം ബിജെപി കൈപ്പിടിയിലാക്കുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ്, നാഷനല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, ദി ഫിലിം ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് എന്നിവ കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

ക്യാബിനറ്റ് ഭരണരീതിയില്‍ നിന്ന് ഇന്ത്യയെ പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമുണ്ട്. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാക്കുയെന്നതും ലക്ഷ്യമായിക്കാണുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സൂപ്പര്‍ ക്യാബിനറ്റായി മാറും. അപ്പോള്‍ എല്ലാ മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഉത്തരവ് സ്വീകരിക്കണമെന്നര്‍ത്ഥം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണഘടനാ പ്രവര്‍ത്തനം പുനഃപരിശോധിക്കാനായി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച വെങ്കിട ചെല്ലയ്യ ചെയര്‍മാനായി ഒരു ദേശീയ കമീഷന്‍ രൂപീകൃതമായിരുന്നു. നിലവിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്നത് സത്യമാണ്. ഓരോ സീറ്റിലും നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാനുള്ള അവസരം കൊടുക്കുന്നു. 25 ശതമാനം പോലും വോട്ടു കിട്ടാത്തവര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു എന്നത് തകരാറുകളില്‍ ഒന്നാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഈ ന്യൂനത അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട് എന്ന് ആരും സമ്മതിക്കും. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവത്തെ തകര്‍ത്തെറിയും വിധമുള്ള പരിഷ്‌കരണങ്ങളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തട്ടില്‍ മാത്രം നേരിട്ടുള്ള തിരഞ്ഞെടുപ്പും മേല്‍തട്ടുകളില്‍ പരോക്ഷ തിരഞ്ഞെടുപ്പം നടത്തി പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു കമീഷന്റെ ശുപാര്‍ശ. ഈ നിര്‍ദ്ദേശമനുസരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമേ പൗരന്‍മാര്‍ക്ക് നേരിട്ട് വോട്ടുചെയ്യാന്‍ സന്ദര്‍ഭമുണ്ടായിരിക്കുകയുള്ളൂ. പഞ്ചായത്തുകളും, മറ്റു പ്രാദേശിക ഘടകങ്ങളുമാണ് ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുക്കുക. അവയെല്ലാം ചേര്‍ന്ന് സംസ്ഥാന അസംബ്ലി തിരഞ്ഞെടുക്കും. പാര്‍ല്ലിമെന്റിനെ തിരഞ്ഞെടുക്കുക പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും സംസ്ഥാന നിയമസഭകളും ചേര്‍ന്നുകൊണ്ടാവും. പ്രസിഡന്റിനെ ഇവ നാലും ചേര്‍ന്ന് തിരഞ്ഞെടുക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമേ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാവുകയുള്ളൂ.

ജില്ലാ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ സമ്മതിദാനാവകാശം തടയപ്പെടുകയെന്ന വലിയ നീതി നിഷേധമാണ് ഇതിലൂടെ സംഭവിക്കുക.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന ഒരു സംവിധാനമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അപാകതള്‍ പരിഹാരിക്കാനായി എഴുന്നള്ളിച്ച പരിഷ്‌കരണങ്ങള്‍. ഇത്തരം അസംബന്ധങ്ങളാണ് ഭരണഘടനാ ഭേദകളുടെ പേരില്‍ ഉണ്ടാവുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഭേദഗതികള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

No Comments yet!

Your Email address will not be published.