രണ്ടായിരത്തോളം മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ഒരു ലക്ഷം പേരെ അഭയാര്‍ഥികളാക്കുകയും ചെയ്ത 2002ലെ ഗുജറാത്ത് വംശഹത്യ ഹിന്ദുത്വ ഹിംസയെ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടിയെന്നു സിറ്റിസണ്‍ ട്രൈബ്യൂണല്‍ റിപോര്‍ട്ട് (2002) സൂചിപ്പിക്കുന്നു. അക്കാലത്ത് ഹിന്ദുത്വര്‍ നേരിട്ട രാഷ്ട്രീയ/ സാംസ്‌കാരിക പ്രതിരോധം മറികടന്നു പിന്നീടുള്ള നാളുകളില്‍ അവര്‍ ജനമനസ്സുകള്‍ കീഴടക്കിയത്തിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എപ്പിസോഡാണ് 2002നു ശേഷം രാജ്യത്ത് നടന്ന സ്‌ഫോടനങ്ങള്‍. 1999ല്‍ തന്നെ ഇതിന്റെ ചില മാതൃകകള്‍ പരീക്ഷിച്ചിരുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നിരുന്നാലും 2002നു ശേഷമാണ് സ്‌ഫോടനങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ 2002-2009 കാലയളവിലെ സ്‌ഫോടനങ്ങള്‍ വരെ മുസ്‌ലിംകളാണു ചെയ്തതെന്നു സമൂഹത്തെ വിശ്വസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.
2009-2012 കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഹരീഷ് ഖരെയുടെ പുസ്തകം (ഹൗ മോദി വണ്‍ ഇറ്റ്) (2014) ഗുജറാത്തിനു ശേഷം വികസിച്ച ഹിന്ദുത്വത്തിന്റെ പരിണാമങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയോടെ ശക്തിനേടിയ പുതിയ മുസ്‌ലിംവിരുദ്ധ പൊതുബോധത്തിന്റെ ചരിത്രമായിക്കൂടി അദ്ദേഹം മോദിയുടെ വിജയത്തെ വിലയിരുത്തുന്നു. എ%
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
