Skip to main content

സ്വര്‍ഗം

 

സ്‌കൂളിലേക്ക്
നേരം വൈകിയതിനാലാണ്
യൂണിഫോമിട്ട പൂമ്പാറ്റ
സീബ്രലൈനിലൂടെ
പിച്ചവച്ചത്

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

വര്‍ക്ക്‌സൈറ്റില്‍
സാധനമെത്താത്തതിനാല്‍
തുടര്‍ച്ചയായി കോണ്‍ട്രാക്ടറുടെ
ഫോണ്‍ കാരണം
ടിപ്പര്‍ ഡ്രൈവര്‍ക്ക്
നേരം വൈകിയിരുന്നു

സൂപ്പര്‍ഫാസ്റ്റിലെ
എല്ലാ യാത്രക്കാര്‍ക്കും
നേരം വൈകിയിരുന്നതിനാല്‍
ഡോര്‍ ചെക്കര്‍ വാതിലില്‍
അമര്‍ത്തിക്കൊട്ടി
പാഞ്ഞുപോയി

തല ചരിച്ചൊന്നു നോക്കി
ഒരു ബൈക്കുകാരന്‍
പാറിപ്പോയി
വഴിയിലെവിടെയോ
യയാളുടെയേതെങ്കിലുമൊരിഷ്ടം
കാത്തു നില്പായിരിക്കണം

ചെവി വട്ടം പിടിച്ച്
ഒരോട്ടോ ചുമച്ചു നിന്ന്
ഇടറിക്കടന്നു പോയി

നെറ്റിയില്‍ കണ്ണു മിഴിയിച്ച
വാഹനത്തിനും നേരം
വൈകിപ്പോയി
കാഷ്വാലിറ്റിയില്‍
നേരം ഒരുപാടു വൈകി
വാര്‍ന്നു പോയിട്ടുണ്ടെന്ന്
ഡോക്ടര്‍ കൈമലര്‍ത്തി

പ്രപഞ്ചത്തില്‍
എല്ലാ ഓട്ടങ്ങളും
നേരം വൈകാന്‍വേണ്ടിമാത്രമാണ്..

അതു കൊണ്ടാണ്
അവളിവിടെ ഇത്ര
നേരത്തെയെത്തിയത്.

മാലാഖ പറഞ്ഞു നിര്‍ത്തി

 

No Comments yet!

Your Email address will not be published.



Related Articles