കോളാമ്പിപ്പൂ പൂക്കളുള്ളൊരീവീട്
നിന്നെയോര്‍ത്തെന്നും വിതുമ്പിടുമ്പോള്‍
ആശ്വാസമായൊരു വാക്കിനായീ ഞാനും
പൊന്‍മകനേ എന്നു മാത്രമോതും
ഞാന്‍ തീര്‍ന്നുപോയാലും മായുകില്ല
എന്നോമന തന്നൊരാ സ്‌നേഹവായ്പ്
എത്ര പറഞ്ഞാലും തീരുകില്ല
പൂക്കളെ വെല്ലുമാ ചിരിയഴക്
എത്ര നെറഞ്ഞാലും കവിയുകില്ല
അമ്മാ തന്‍ വിളിയുടെ മൊഴിയഴക്
ഓര്‍മ്മകള്‍ മങ്ങിടും മുന്നേയെന്നോമനേ
നീയൊന്നു വന്നെന്നെ കൂട്ടീടണേ
ഓര്‍മ്മ കുഴഞ്ഞു ഞാന്‍ മടങ്ങുമ്പോഴും
കുഞ്ഞാവേ എന്നെന്റെ ഉള്ളം തേങ്ങും
എത്ര പറഞ്ഞാലും തീരുകില്ലോമനേ
നമ്മളു ജീവിച്ച ജീവകാവ്യം
നീയെന്നോ ഞാനെന്നോ ഇല്ലല്ലോ കുട്ടാ
നമ്മളെഴുതിയ സ്‌നേഹകാവ്യം
ഇത്രമേല്‍ സ്‌നേഹം പകുത്തിട്ടുമെന്തോ
നമ്മളകന്നുപോയെന്നോ
ഇല്ലില്ലതു വെറും കള്ളമല്ലേ…
സ്വപ്‌നമാണെന്നൊന്ന് പറയൂ കുഞ്ഞാ…
നീയുള്ള ദേശത്ത് ഞാനും
ഞാനുള്ള ദേശത്ത് നീയും അതുമാത്രമല്ലേ
സത്യമെന്‍ കുഞ്ഞാവേ…
ദുഷ്ടതയേറെ നിറഞ്ഞൊരീ ലോകത്തില്‍
സ്‌നേഹത്തിന്‍ഗീതം മാത്രമോതീടുവാന്‍
ചിലരിങ്ങെത്തുന്നു പിന്നെയാ
കാലടിപ്പാടുകള്‍ മണ്ണില്‍ പതിയുന്നു
തണല്‍ മരമായും തെളിനീരൊഴുക്കായും
കാലമാ ചിത്രങ്ങള്‍ കാത്തുവെക്കും.
.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

No Comments yet!