ഗസ…
മൃത്യു പാശത്താല്‍
വരിഞ്ഞു മുറുക്കപ്പെട്ടവള്‍
മരണത്തിന്റെ
തീ കണ്ണുകള്‍
ചൂഴ്ന്നു നില്‍ക്കുന്നിടം…
ഗസ...
വിധവകളുടെ വിലാപങ്ങളിലും
പട്ടിണി മൂലം മരണപ്പെട്ട
നിന്റെ കുഞ്ഞുങ്ങളുടെ
കണ്ണില്‍ നിന്നും
ഏതു മാപിനിയിലും
അളക്കുവാനാവാത്ത ഒരു
കൊടുങ്കാറ്റ് ഇറങ്ങി വരുന്നത്
ഞാന്‍ കാണുന്നു
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
ഗസ...
നിന്റെ മുനമ്പ്
മിസൈല്‍ ഉല്‍ക്കാ വര്‍ഷത്താല്‍
നരകത്തിന്റെ വിളൂമ്പായ് മാറിയ
ഗന്ധവും സ്പര്‍ശവും നഷ്ടമായ
ഒരു പ്രേത ഭൂമി…
ഗസ…
ചോരയും മാംസവും
നിറഞ്ഞ നിന്റെ
തെരുവോരങ്ങളില്‍
അശാന്തമായ നിന്റെ
ഒടുങ്ങാത്ത നിലവിളികള്‍
ഒരു കടലിരമ്പമായ്
ഭൂഖണ്ഡങ്ങളെ
നിത്യം വലം വയ്ക്കുന്നു…
ഗസ…
അത്യുന്നതന്റെ മഹത്വത്തിലേക്ക്
ഇനിയും ഉയിര്‍ത്തപ്പെടാത്ത
നിന്റെ ദീനരോദനങള്‍
എന്റെ ഉള്ളുലയ്ക്കുന്നു.
ഗസയെ കേള്‍ക്കൂ…
സ്‌നേഹാര്‍ദ്രമാമൊരു വാക്കായ്
ഗസയെ കാണൂ
അനുകമ്പാര്‍ദ്രമാമൊരു നോട്ടമായ്…
ആയതിനാല്‍
‘ഓമൊയ് യാരി’*

No Comments yet!