Skip to main content

ഭയ ബഹുമാനം

കുന്തമുനയില്‍
ഉപ്പ് ചേര്‍ത്ത് കുത്തിനിര്‍ത്തിയ
ശിരസിനു മുമ്പില്‍
യാങ്കിക്ക് കരം തരില്ലെന്ന് പറഞ്ഞ
അതിജീവന സമരത്തോട്,
വഴി നടക്കാനും മുല മറയ്ക്കാനും
ഒത്തുചേര്‍ന്ന പെണ്‍വീറിനോട്,
മണ്ണിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരോട്
നമസ്‌കാരം.

കുപ്പിവിളക്കും കല്ലുപ്പും
മഴ നനഞ്ഞ തെങ്ങും
പഞ്ചായത്ത് കിണറും
ചെണ്ടയടിയും ബാങ്ക് വിളിയും
മിഷ്യന്‍ സ്‌കൂളും
മൈത്രിയുടെ ചിറകുകള്‍

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

ഒപ്പത്തിനൊപ്പം നടന്നു പോകെ
ചങ്ങാതി വിളികള്‍ നിറയുന്നു

‘വാടോകേറ്’ എന്ന വടകര ലോഹ്യം
അമ്മച്ചിരി
വാര്‍ഡ് പുലരികള്‍
പൂത്തിരി പോലെ കത്തിക്കുന്നു.
ശബ്ദ സംസ്ഥാനത്തിനുള്ളില്‍
പലരുമിപ്പോള്‍ നിശബ്ദതയിലാണ്
വിശപ്പ് സഹിക്കാഞ്ഞാവാം
ഭയ ബഹുമാനം നിലനിര്‍ത്തിയാവാം
സ്ഥാന പീഠങ്ങള്‍
കിട്ടില്ലേ എന്നാവാം

കുത്തകയില്‍ നിന്നുള്ള സ്വതന്ത്രത
ആഗ്രഹിക്കുന്നവര്‍
കുത്തുപാള എടുക്കുന്നു
ഇതാണ് ആഗോള പൗരജീവിതം.

No Comments yet!

Your Email address will not be published.



Related Articles