ഒടുവില്‍
രണ്ട് നിലവീടായി.
വീടിനു ചുറ്റും മതിലായി.
പോര്‍ച്ചില്‍
മുന്തിയ ജാതി കാറായി.
മുറ്റം വരെ
താറിട്ട റോഡായി.
സ്വിച്ചിട്ടാല്‍ തുറക്കും ഗെയ്റ്റില്‍
പാറാവുകാരന് നില്‍പ്പായി.
അന്ന് പാല് കാച്ചിയ അടുപ്പ്
പിന്നീട് അധിക മെരിഞ്ഞില്ല.
വേണ്ടതെല്ലാം വിളിപ്പുറത്തായി.
ഗേറ്റില്‍,
ഇരുചക്ര വാഹനത്തിന്റെ
കുതിപ്പും കിതപ്പുമായ്..
അയല്‍ക്കാരുടെയോ
ഭിക്ഷക്കാരുടെയോ
ബുദ്ധിമുട്ടില്ലല്ലോ എന്ന് സമാധാനിച്ച്
ഒരു രാത്രി
കിടന്നതാണ് രണ്ടുപേരും.
പിറ്റേന്ന്
അതിനും പിറ്റേന്ന്
മണം പൊന്തിയ ഒരു നട്ടുച്ചയ്ക്കാണ്
ആ രണ്ടു നില വീട്
അലറിക്കരഞ്ഞത്.
മൂക്ക് പൊത്തി
കൈകാലിട്ടടിച്ചത്!
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
Puthiyara, Kozhikode
A/C:
38213106039
IFSC:
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

No Comments yet!