മകരക്കുളിരും പുതച്ച് കട്ടിലില്‍ ചുരുണ്ടു കിടക്കുകയായിരുന്ന ശേഖരനെ പാതിരാനേരത്തെപ്പോഴോ നെടുളാന്റെ കൂവല്‍ വിളിച്ചുണര്‍ത്തി. കഴിഞ്ഞ മഴക്കാലത്ത് ഇടിമിന്നലേറ്റ് ഇലകള്‍ കരിഞ്ഞ ഒരു ഉങ്ങുമരമുണ്ട് വടക്കേ തോട്ടുവക്കത്ത്. അതിന്റെ ബലവത്തായ ശിഖരങ്ങളില്‍ ചേക്കേറി കുറുകിയിരുന്ന വാവലുകളും സന്ധ്യ മയങ്ങുന്നതുവരെ പുരപ്പുറത്തിരുന്ന് രാഗവിസ്താരം നടത്തിയിരുന്ന ചീവിടുകളും മൗനത്തി
ലേക്കു വലിഞ്ഞിരുന്നു.
വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. എഴുന്നേറ്റ് ലൈറ്റിട്ടു. രാത്രി വിജനതയിലൂടെ കാവുവട്ടത്തേക്ക് വെറുതെയൊന്നു നടന്നുവന്നാലോ? വെള്ളിമേഘങ്ങളുടെ ചോട്ടിലൂടെ, നിലാവ് വീണു തിളങ്ങുന്ന കായലോളങ്ങളില്‍ ചെറുനുരകള് വിരിയുന്നതും കലങ്ങുന്നതും കണ്ട് …
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
ഇന്നലെ എഴുത്തുകാരന് സുഹൃത്ത് സമ്മാനമായി തന്ന കഥാസമാഹാരം മേശപ്പുറത്തു കിടപ്പുണ്ട്. നീല പശ്ചാത്തലത്തില്‍ തളിരിലകള്‍ ചൂടി നില്ക്കുന്ന ഒരു വൃക്ഷം പുറംചട്ടയില്‍. ‘അവനിവാഴ്വ് കഷ്ടം’ എന്നാണ് പുസ്തകത്തിന്റെ പേര്. സ്കൂള്‍ മാഷാണ് എഴുത്തുകാരനായ സതീര്ത്ഥ്യന്.
നൂറോളം താളുകളുള്ള ഗ്രന്ഥം ആദ്യമൊന്നു മണത്തുനോക്കി. പിന്നെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് സാവധാനം ഇതള്‍ വിടര്‍ത്തി. ശേഖരനങ്ങനെയാണ്, ഒരു പുതിയ പുസ്തകം കിട്ടിയാല്‍ ആദ്യ മതൊന്നു മണത്തുനോക്കും. അക്ഷരങ്ങ ളുടെ പുതുഗന്ധം ഹൃദയത്തിലേക്കാവാഹിച്ചെടുക്കും.
ഹൃദയത്തില്‍ ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ എന്നു പേരിട്ട ആദ്യത്തെ കഥ വായിച്ചു. ദൈവത്തിന്റെ കരസ്പര്‍ശം പതിഞ്ഞതാണോ തന്റെ ഹൃദയം എന്നറിയില്ല. അനു രാഗം സഫലമാകാനും, ജീവിതവിജയം നേടാനും ദൈവം കനിയണമെന്നു കേട്ടിട്ടുണ്ട്. ദൈവം കടാക്ഷിക്കാത്തതു കൊണ്ടാണോ പ്രണയസഖി അമ്പിളി തനിക്ക് നഷ്ടപ്പെട്ടത്?
ദൈവം പ്രണയഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കുന്നു എന്നൊക്കെ ഓണം കളിക്കാര്‍ മാത്രമല്ല സിനിമയിലും പാടിക്കേട്ടിട്ടുണ്ട്. കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന പുഷ്പച്ചേട്ടനും തനിക്കും ഒട്ടും ഇണങ്ങാത്തതാണാ പാട്ട്!
പ്രണയം ജീവിതത്തെ കൂടുതല്‍ ജാഗരൂകവും വിശുദ്ധവുമാക്കുമെന്നാണ് പാട്ടിലെ പൊരുള്‍. പ്രണയം സ്വപ്നങ്ങള്‍ക്ക് നിറമുള്ള ചിറകുകള് നല്‍കും. നിലാവുമായി സല്ലപിക്കും. പ്രണയിക്കുമ്പോള്‍ ഹൃദയം മയില്നൃത്തമാടും, സൂര്യതാപംപോലും നിലാവായി തോന്നും!
തന്നെപ്പോലെതന്നെ വിരഹവേദന സഹിക്കുന്ന മനുഷ്യനാണ്, ഒരുപാട് പ്രായമുണ്ടെങ്കിലും, പുഷ്പച്ചേട്ടനും. മീനു എന്നു വിളിക്കുന്ന മീനാക്ഷിച്ചേച്ചിയായിരുന്നു കാമുകി. നാട്ടിലെ കൊപ്രമുതലാളിയുടെ മകള്‍. അരയേക്രയോളം വിസ്താരമുള്ള കൊപ്രക്കളം. കളത്തിനുചുറ്റും വേലി. കാക്കകളുടെ ശല്യം ഒഴിവാക്കാന്‍ മേലെ വലക്കൂട്. പുഷ്പന് കൊപ്രക്കളത്തില് നാളികേരം വെട്ടിയുണക്കി ചാക്കുകളില്‍ നിറച്ച് ആട്ടാന്‍ മില്ലിലെത്തിക്കുന്ന ജോലിയായിരുന്നു.
വെയിലേറ്റ് പണിയെടുക്കുന്ന പുഷ്പന് ചടുലനും കരുത്തനും സുസ്മേരവദനനു മായിരുന്നു. മുതലാളിയുടെ മകള്‍ മീനാക്ഷിക്ക് പുഷ്പനോട് നിഗൂഢമായ അനുരാഗമായിരുന്നു. രഹസ്യമായി പുഷ്പന് മീനാക്ഷിയെ മീനു എന്നു വിളിച്ചു. ആ വിളിയില്‍ അവള് അലിഞ്ഞുപോയി!
മകളുടെ രഹസ്യസല്ലാപം കൊപ്രമുതലാളി അറിഞ്ഞു. പുഷ്പന് കൊപ്രക്കളത്തില്നിന്നും നിഷ്കാസിതനായി.
തറവാടിന്റെയും കുടുംബത്തിന്റെയും അന്തസ്സ് നോക്കാതെ വെറുമൊരു കൂലിപ്പണിക്കാരന് മനസ്സ് സമര്‍പ്പിച്ച കുറ്റത്തിന് കൊപ്രമുതലാളി മകളെ ശിക്ഷിച്ചു. മകളുടെ നേരെ അയാള്‍ ജ്വലിച്ചു. അച്ഛന്റെ വാക്കിലും നോക്കിലും മീനു ചൂളിപ്പോയി. അപ്പോഴും മീനുവിന്റെ ഹൃദയം പുഷ്പനുവേണ്ടി വേവുകയായിരുന്നു.
വടക്കന്ക്കാറ്റും പടിഞ്ഞാറന്‍കാറ്റും ചിറകുകള് വിടര്‍ത്തുന്നത് തന്റെ മടിശീലയിലെ കിലുക്കം കേട്ടിട്ടാണെന്ന് വിശ്വസിച്ച കൊമ്പനാണ് മീനുവിന്റെ അച്ഛന്. വഴിപാടുകള്‍ സമര്‍പ്പിച്ചും തൊഴുതു പ്രാര്‍ത്ഥിച്ചും ദൈവങ്ങളായ ദൈവങ്ങളെയൊക്കെ പ്രീതിപ്പെടുത്തിയിരുന്ന ഭക്തന്. മണ്ഡലക്കാലത്തു മാത്രമല്ല എല്ലാ മാസം ഒന്നാം തിയ്യതികളിലും അയാള്‍ കരിമലയും നീലിമലയും ചവിട്ടി പമ്പാവാസനെ തൊഴാന്‍ പോകുമായിരുന്നു. ആണ്ടുത്സവത്തിന് തറവാട്ടുകാവിലെ പണിക്കരച്ഛന് അവില്പ്പറയും പള്ളിവാളും നേര്‍ച്ച. കണ്ണകിക്കാവില്‍ ഗുരുതിപ്പൂജ. ഗുരുവായൂരില്‍ കദളിപ്പഴംകൊണ്ടു തുലാഭാരം. തിരുവഞ്ചിക്കുളത്തപ്പന് മാലയും നെയ്വിളക്കും. കൊടുങ്കാറ്റില്‍നിന്നും പ്രളയത്തില്‍നിന്നും രക്ഷിച്ച് തന്റെ കൊപ്രക്കളം സമൃദ്ധമാക്കിത്തരണേയെന്ന പ്രാര്‍ത്ഥന.
ഒരു തലമുറയ്ക്കുമുമ്പ് നടന്ന കഥയാണത്. കൊപ്രക്കളത്തിലെ ജോലി നഷ്ടപ്പെട്ടെങ്കിലും വള്ളപ്പണിക്കാരനായും ചന്തയില്‍ ചുമട്ടുകാരനായും പുഷ്പന് ജീവിതം പോറ്റി. വെയിലത്ത് നിരന്തരം വിയര്‍ത്ത് പണിയെടുത്തതുകൊണ്ടാകണം അയാള്‍ വേഗം അവശനും രോഗിയുമായി. ഒടുവില്‍, ചന്തപ്പുരയിലും ഭഗവതിക്കാവിന്റെ മുറ്റങ്ങളിലും അലഞ്ഞ് ലോട്ടറി ടിക്കറ്റ് വില്ക്കാന് തുടങ്ങി.
മീനു അപ്പോഴും അരക്കാതമകലെ നിരവധി ടൂറിസ്റ്റ് ബസ്സുകളുള്ള ഒരു ധനികന്റെ ഭാര്യയായി ആര്ഭാടസൗകര്യങ്ങളോടെ ാര്ക്കുന്നുണ്ടായിരുന്നു. ഒരുപാട് മുറികളുള്ള വീട്, മക്കള്‍. വേലക്കാരികള്‍.
സമ്പാദ്യത്തില്‍ അഭിരമിക്കുന്ന ഭര്‍ത്താവുണ്ടെങ്കിലും ഒരിക്കല്‍ ഹൃദയം പകുത്തുതന്ന പുഷ്പനെക്കുറിച്ചുള്ള ഓര്‍മകള്‍ മീനുവിന്റെ സ്മൃതിയില്‍ ചാരം മൂടിക്കിടന്നിരുന്നു. ആദ്യസ്പര്‍ശം തന്ന മധുരമായ തരിപ്പും, കൊപ്രമണമുള്ള ചുംബനത്തിന്റെ ചൂടും മറവിയിലേക്കു വലിച്ചെറിയാന്‍ മീനുവിനു കഴിയുമായിരുന്നില്ല. ചിതയില്‍ തന്റെ മെലിഞ്ഞ ശരീരത്തോടൊപ്പം ചാരമാവാനുള്ളതാണ് യൗവ്വനത്തിലെ പ്രണയമെങ്കിലും കാവില്‍ ഭഗവതിയോടുള്ള മീനുവിന്റെ പ്രാര്‍ത്ഥനയില്‍ പുഷ്പനുണ്ടായിരുന്നു.
മൈസൂരിലേക്കും, ബാംഗ്ലൂരിലേക്കും, തമിഴകത്തിലെ ഊട്ടി, കൊടൈക്കനാല്‍, മധുര എന്നീ നഗരങ്ങളിലേക്കും ടൂറിസ്റ്റുകളെ കൊണ്ടുപോവുകയും വരികയും ചെയ്യുന്ന തന്റെ ബസ്സുകള്‍ അപകടത്തില്‍പ്പെടുമോ, എന്നോര്‍ത്തിട്ടാവണം ബസ്സു മുതലാളിക്കെപ്പോഴും ബേജാറായിരുന്നു. ജോലിക്കാര്‍ തന്നെ കബളിപ്പിക്കുമോ എന്നൊരു സംശയംകൂടി രോഗംപോലെ അയാളില്‍ വളര്‍ന്നിരുന്നു.
നിധി കാക്കുന്ന ഭൂതത്തെ ആശ്വസിപ്പിക്കാന്‍ മീനു ശ്രമിച്ചു! ബസ്സുകളുടെ എണ്ണവും വരുമാനവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് അദ്ദേഹം കൂടുതല്‍ ദയാരഹിതനും, ദൈവഭക്തനുമായിക്കൊണ്ടിരുന്നു. മനുഷ്യരെന്തിനാണിത്ര പരുക്കനാവുന്നതെന്ന് മീനു സ്വയം ചോദിച്ചു. ഭാര്യയുടെ മിനുത്ത ശരീരത്തെക്കാളും വില കൂടിയ മദ്യക്കുപ്പികളിലായിരുന്നു ബസ്സ് ഓണര്‍ക്ക് താല്‍പ്പര്യവും ആനന്ദവും.
മധുരമൊഴിയില്‍ തളച്ചിടാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വസ്തനായ ചങ്ങാതിയെപ്പോലെ മീനു ഭര്‍ത്താവിനെ സ്നേഹിച്ചു. ഭാര്യയുടെ സാന്നിധ്യത്തേക്കാള്‍ ബസ്സ് ഓണര്‍ ക്ഷേത്രദൈവങ്ങളെയാണ് ഇഷ്ടപ്പെട്ടത്. ദൂരെദൂരെ ഗിരികൂടങ്ങളിലും മലമുകളിലും വാഴുന്ന ദൈവങ്ങള്‍ക്ക് അയാള്‍ വഴിപാടു കിഴികള്‍ നേര്‍ന്നു.
അധികം അധ്വാനിക്കാതെ ധനികനായിത്തീര്‍ന്ന ഭാഗ്യവാനാണ് ഓണര്‍. ഉപാസിക്കുന്ന ദൈവങ്ങള്‍ അദ്ദേഹത്തിന് വാരിയും കോരിയും കൊടുത്തു. ‘ഗുരുവായൂരപ്പന്’ ബസ്സുകള്‍ നിരത്തിലെമ്പാടും സഞ്ചരിക്കുന്നതു കണ്ട് അഭിമാനംകൊണ്ടു.
ലോട്ടറി ടിക്കറ്റു വില്ക്കാന് എന്നും ചന്തപ്പുരയിലെത്തുന്ന പുഷ്പന് ആംബുലന്‍സ് െ്രെഡവറായ ശേഖരനുമായി പ്രായം മറന്ന് കളിതമാശകള്‍ പറഞ്ഞും ചിരിച്ചും പ്രണയകാലം അയവിറക്കിയുമായിരുന്നു പിരിഞ്ഞുപോയിരുന്നത്.
രണ്ടുപേര്‍ക്കും ഓര്‍ത്തു പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അവരുടെ മനസ്സില്‍ പ്രണയാഭിലാഷങ്ങള്‍ വാടിക്കൊഴിഞ്ഞു കിടന്നിരുന്നു.
പുഷ്പന് പറഞ്ഞത് മീനു തന്നെയും താന്‍ മീനുവിനെയും മോഹിക്കരുതെന്നായിരുന്നു. കൂലിപ്പണിക്കാരനാണെന്നോര്ക്കാതെ സ്വര്‍ഗത്തെ സ്വപ്നം കണ്ടതുകാരണം കൊപ്രക്കളത്തിലെ ജോലിയില്‍നിന്നും മുതലാളി തന്നെ പറിച്ചെറിഞ്ഞു. കൊറ്റുമുട്ടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.
മീനു തന്നെ മറക്കില്ല, മറക്കാന്‍ കഴിയില്ല എന്ന് പുഷ്പനറിയാമായിരുന്നു. ജീവിതം തേടി ലോട്ടറി ടിക്കറ്റുമായി കാവുമുറ്റത്ത് പുഷ്പന് അലയുന്നുണ്ടെന്നു അറിഞ്ഞതുകൊണ്ടാവുമോ മീനാക്ഷിച്ചേച്ചി തൊഴുതു പ്രാര്‍ത്ഥിക്കാന്‍ കണ്ണകിക്കാവില്‍ വന്നു തുടങ്ങിയത്? രണ്ടുപതിറ്റാണ്ടില്‍ കൂടുതല്‍ കാലം അവര്‍ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു. അവിടത്തെ സമ്പാദ്യമാണ് നിരവധി ബസ്സുകളുടെ ഓണറായി ഭര്‍ത്താവിനെ മാറ്റിയത്.
കാവിലെത്തിയാല്‍ നടവഴിയില്‍ നില്ക്കുന്ന പുഷ്പനില്നിന്നും മീനാക്ഷിച്ചേച്ചി ടിക്കറ്റ് വാങ്ങുമായിരുന്നു. പലപ്പോഴും ഭാഗ്യം അവരുടെ കൂടെ നിന്നു. പതിനായിരം, അയ്യായിരം, ആയിരം, അഞ്ഞൂറ്, നറുക്കു വീണ ടിക്കറ്റൊക്കെ പുഷ്പനുതന്നെ തിരിച്ചുകൊടുത്തിട്ടു പറയും; ‘ഭാഗ്യടിക്കറ്റിന്റെ കാശുവാങ്ങണം. എണ്ണയും കുഴമ്പുമിട്ട് കുളിച്ച് മിടുക്കനാകണം. നല്ല മുണ്ടും ഷര്‍ട്ടും വാങ്ങി ധരിക്കണം. നല്ല ഭക്ഷണം കഴിച്ച് ശരീരം നന്നാക്കണം.”
വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇടവമഴ തിമര്‍ത്ത് പെയ്തിരുന്ന ഒരു സന്ധ്യാനേരത്താണ് സന്നി ബാധിച്ച് കിടപ്പിലായിരുന്ന പുഷ്പന്റെ ഭാര്യ മരിച്ചത്. പെണ്മക്കള് രണ്ടുപേര്‍ക്കും ചെമ്മീന്‍ കമ്പനിയില്‍ ജോലി. മീനാക്ഷിച്ചേച്ചി അക്കാര്യങ്ങളൊക്കെ ആരോടോ തിരക്കിയറിഞ്ഞിട്ടുണ്ടാവണം. വിധി തങ്ങളെ രണ്ടു ധ്രുവങ്ങളിലേക്ക് ആട്ടിയോടിച്ചെങ്കിലും മനസ്സില്‍നിന്നും അവര്‍ പ്രണയത്തെ പറിച്ചെറിഞ്ഞില്ല. താനിപ്പോഴും പുഷ്പനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കാറ്റിനോടും, കിളികളോടും, മഴയോടും, പൂക്കളോടും അവര്‍ പറയുന്നുണ്ടായിരുന്നു. മീനാക്ഷിച്ചേച്ചിയെ കാവുമുറ്റത്തു വച്ചു കണ്ടുമുട്ടാറുള്ള കാര്യം മാനസികമായി ഏറ്റവും അടുപ്പമുള്ള ശേഖരനോടല്ലാതെ മറ്റാരോടും പുഷ്പന് പറഞ്ഞിട്ടില്ല. കവിയായിരുന്നെങ്കില്‍ കാമുകി പകര്‍ന്നുതന്ന ഇളംചൂടിനെപ്പറ്റി പുഷ്പന് കവിതയെഴുതുമായിരുന്നു. എന്റെ മീനു, കൈതകള്‍ പൂത്തു പരിമളം പരത്തുന്ന രാത്രികളില്‍ വീട്ടുവരാന്തയില്‍ വിരിച്ച തഴപ്പായയില്‍ ഞാന്‍ നിന്നെയോര്‍ത്തു കിടക്കുകയാണ്. എന്റെ പ്രിയേ, നീ സ്നേഹവതിയും സുന്ദരിയുമാണ്. മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷവും നിന്റെ മുടി നരച്ചിട്ടില്ല. കണ്ണുകളിലെ കുസൃതി മങ്ങിയിട്ടില്ല. അല്‍പ്പം തടിച്ചിട്ടുണ്ടെങ്കിലും ഇന്നും നീ മനോഹരിതന്നെ. കനോലിക്കായലിന്റെ തീരത്തെ കറുകപ്പുല്ലുകളുടെ തണുപ്പില്‍ പുഴക്കാറ്റേറ്റ് നിലാക്കുളിരും നുണഞ്ഞ് നമ്മളിരുന്ന ഏകാന്തയാമങ്ങള്‍ ഞാനിന്നും മറന്നിട്ടില്ല. എന്റെ മീനു, ഒരായിരം സ്വരങ്ങള്‍ക്കിടയിലും എനിക്കു നിന്റെ സ്വരം തിരിച്ചറിയാന്‍ കഴിയും. തേനിനേക്കാളും മധുരമുണ്ട് നിന്റെ മന്ദഹാസത്തിന്. മുല്ലമലരിനേക്കാളും സുഗന്ധമുണ്ട് നിന്റെ വിയര്പ്പിന്. നീ അടുത്തുള്ളപ്പോഴൊക്കെ വസന്തവും കൂടെയുണ്ടെന്നാണ് തോന്നാറ്…
യാത്രക്കാരും വാഹനങ്ങളും ആര്‍ത്തിരമ്പുന്ന ഒരു വൈകുന്നേരം ചന്തപ്പുര ബസ് സ്റ്റാന്റില്‍നിന്നും ‘ഗുരുവായൂരപ്പന്’ ബസ്സിലെ കണ്ടക്ടര്‍ ആംബുലന്‍സ് െ്രെഡവര്‍ ശേഖരനോട് വിളിച്ചുപറഞ്ഞത് ബസ്സില്‍ നിന്നും ലോട്ടറി ടിക്കറ്റ് വിറ്റിറങ്ങവെ ഒരാള്‍ മറ്റൊരു ബസ്സിടിച്ച് വീണിരിക്കുന്നു. വേഗം ആസ്പത്രിയിലെത്തിക്കണം എന്നായിരുന്നു.
ശേഖരന് ‘സാന്ത്വനം’ വേഗം സ്റ്റാര്‍ട്ടാക്കി. ബസ്സ്റ്റാന്റിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന പുഷ്പച്ചേട്ടനെ മിനുട്ടുകള്‍ക്കകം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
അരമണിക്കൂറായിട്ടില്ല പ്രായം മറന്ന് ആഹ്ലാദത്തോടെ കളിതമാശകള്‍ പറഞ്ഞും ചിരിച്ചും പുഷ്പച്ചേട്ടന്‍ തന്റെ അരികില്‍നിന്നും പിരിഞ്ഞുപോയിട്ട്!
മീനാക്ഷിച്ചേച്ചി കണ്ണകിക്കാവില്‍ വന്നുപോയിരിക്കുമോ? എന്നും ഇളംകാലത്ത് ക്ഷേത്രത്തിലേക്ക് വരാറാണ് പതിവ്. പുഷ്പച്ചേട്ടന്‍ അന്നേരം കാവുമുറ്റത്തുണ്ടായിരിക്കും. മീനാക്ഷിച്ചേച്ചി ടിക്കറ്റ് വാങ്ങും.
ചിലപ്പോള്‍ കഴിഞ്ഞാഴ്ച വാങ്ങിയ ടിക്കറ്റിന് സമ്മാനമെന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ പുഷ്പച്ചേട്ടനത് കൈമാറും. ശേഖരന് ദൈവത്തോട് ചോദിക്കാന്‍ തോന്നി. ആയുസ്സിന്റെ മുക്കാല്‍പങ്കും ജീവിച്ചുതീര്‍ത്ത രണ്ട് പ്രണയാത്മാക്കളുടെ അവകാശത്തിലാണ് ദൈവം കണ്ണുവച്ചത്! നിര്‍മലമായ പ്രണയഹൃദയങ്ങളെ വേദനയോടെ ആഴങ്ങളിലേക്ക് തള്ളിവിടരുതായിരുന്നു. സമുദ്രം മുതല്‍ സമുദ്രംവരേയും കൊടുമുടികള്‍ മുതല്‍ കൊടുമുടികള്വരേയും ആധിപത്യമുള്ള അങ്ങെന്തിനാണ് രണ്ടു വിശുദ്ധഹൃദയങ്ങളെ വേര്‍പെടുത്തിയത്?
പുഷ്പച്ചേട്ടന്റെ ചലനമറ്റ ശരീരം കണ്ടു നില്‍ക്കാനുള്ള ശക്തിയില്ലാത്തതില്‍ ശേഖരന് വ്യഥിതനായി. എന്താണ് മരണം? എന്തിനാണ് ജീവികള്‍ മരിക്കുന്നത്? മാതൃഗര്‍ഭത്തില്‍ ഉരുവാകുന്നതിനു മുമ്പേതന്നെ ദൈവം ഒരു കുഞ്ഞിന്റെ മരണവാറണ്ടില്‍ ഒപ്പിടുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എത്ര പ്രാര്‍ത്ഥിച്ചാലും മരണം കേള്‍ക്കില്ല. മരണത്തിന് കടിഞ്ഞാണിടാന്‍ കഴിയില്ല!
പുഷ്പച്ചേട്ടന്‍ ചന്തപ്പുരയുടെയും തന്റെയും സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ ജീവന് വായുവില്‍ ലയിച്ചു. അപകടശരീരങ്ങളെയും മരണങ്ങളെയും വഹിച്ചു പറക്കുന്ന ജോലിയാണ് തന്റേത്. വിലാപങ്ങളുമായാണ് ചങ്ങാത്തം

No Comments yet!