ബ്രസീലില്‍ 1886ല്‍ ജനിച്ച മാനുവല്‍ ബന്‍ഡേയ്‌റ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കവികളുടെ ശ്രേണിയില്‍ പ്രമുഖനാണ്. സാഹിത്യാധ്യാപകനായിരുന്നു. ആദ്യകാലത്ത് സിംബലിസത്തില്‍ ആകൃഷ്ടനായ അദ്ദേഹം പിന്നീട് ആഫ്രിക്കയുടെ വക്താവായി.
നിരവധികവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വയം നിയന്ത്രിത ഭാവഗീതങ്ങള്‍ എനിക്കു മടുത്തു
നല്ല അന്തസ്സുള്ള കവിതകള്‍
പൊതു സേവക കാവ്യങ്ങള്‍
കൃത്യമായ പ്രവര്‍ത്തനസമയം.
രേഖകള്‍, മേധാവിയെ ബഹുമാനിക്കുന്ന സൂചകങ്ങള്‍.
വാക്കിന്റെ പ്രാദേശിക സ്വഭാവം തിരയാന്‍
നിഘണ്ടു തേടുന്ന കവിതകള്‍
എനിക്ക് മതിയായി
ശുദ്ധവാദികള്‍ തുലയട്ടെ
തുലയട്ടെ സാര്‍വ്വദേശീയ കാടത്ത പദങ്ങള്‍
പദവിന്യാസ ക്രമങ്ങള്‍, അലങ്കാരങ്ങള്‍
പ്രാസം, വൃത്തം…
എല്ലാം തുലയട്ടെ.
എനിക്കു മതിയായി
ശൃംഗാര കവിതകള്‍
ദുര്‍ബലം, പറങ്കിപ്പുണ്ണ്് പിടിച്ചവ
കീഴടങ്ങല്‍ കവിതകള്‍…
അതൊന്നും കവിതയല്ല
വെറും കണക്കുകള്‍, കൂട്ടല്‍, കിഴിക്കല്‍
യുവതിളെ പ്രീണിപ്പിക്കാന്‍ പല വഴികള്‍.
ഭ്രാന്തന്‍മാരുടെ കവിതകളാണ് എനിക്കിഷ്ടം.
മദ്യപിച്ചവരുടെ കവിതകള്‍
അവരുടെ എരിവുള്ള, ദുര്‍ഘട കവിതകള്‍
ഷേക്‌സ്പിയറുടെ വിദൂഷകര്‍ പാടുന്ന കവിതകള്‍
സ്വാതന്ത്ര്യത്തെക്കുറിച്ചു പാടാത്ത കവിതകള്‍
ഞാനിനി ശ്രദ്ധിക്കില്ല.
II
അധമനായ കവിയുടെ സിദ്ധാന്തം ഞാന്‍ ഉദ്‌ഘോഷിക്കും
അധമനായ കവി:
ആരുടെ കവിതയിലാണോ ജീവിതത്തിന്റെ
മാലിന്യം പുരണ്ടിട്ടുള്ളത്്, അയാള്‍.
അതാപോകുന്നു ഒരാള്‍
തേച്ചുമിനുക്കിയ വെള്ളവസ്ത്രം ധരിച്ചയാള്‍.
ആദ്യ തിരിവില്‍ തന്നെ ഒരു ട്രക്ക് കടന്നുപോയി
ഒരു തുള്ളി ചളി കോട്ടിലോ, പാന്റിലോ തെറിച്ചു വീണു.
അതാണ് ജീവിതം.
തേച്ചുമിനുക്കിയ വസ്ത്രത്തിലെ അഴുക്കു
പോലായിരിക്കണം കവിത
സംതൃപ്തനായ വായനക്കാരന്‍ നിരാശയില്‍ പതിക്കണം.
കവിത മഞ്ഞുതുള്ളിയുമാണ്, എനിക്കറിയാം…
എന്നാല്‍ അത്് തരുണികള്‍ക്ക് വേണ്ടിയാണ്
നക്ഷത്രങ്ങള്‍ക്കും നൂറുശതമാനം കന്യകമാരായവര്‍ക്കും
മനസ്സില്‍ വിദ്വേഷം സൂക്ഷിക്കാതെ
പ്രായമായവര്‍ക്കുമുള്ളതാണ്.


No Comments yet!