ചുരമിറങ്ങി ഒരു ജീപ്പേമാന്‍
ഉമര്മാഷിന്റെ പടിക്കല്‍ വന്ന് നിന്നു.
ജീപ്പിന്റെ പിന്‍വാതിലിലൂടെ ഊര്‍ന്നിറങ്ങി
ഏതാനും കുരിശാണികള്‍
ആ മുംതാസ് മന്സിലിന് ചുറ്റും തറഞ്ഞു.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
സ്വരവും ഈണവും പരുഷമാക്കി ജീപ്പേമാന്‍ ഇരമ്പി.
ഇരമ്പല്പൂജ കഴിഞ്ഞപ്പോള്‍
ഇരുമ്പ്തുമ്പിക്കൈയും കൊമ്പുമുള്ളൊരു
ജെ സി ബിയായി ജീപ്പ്
ഉമറിന്റെ ഉയിരില്‍ ഖനനം തുടങ്ങി.
കിടക്ക, വിശ്വാസം, സ്വാഭിമാനം, സഹിതം ഉമറിനെ
വിലാപഖനിയില് നിന്ന് തൂക്കിയെടുത്ത് പിക്കപ്പിലിട്ടു.
കൂരാണികള്‍ പാഞ്ഞെത്തി
കാവലായ് ചുറ്റും തറഞ്ഞു നിന്നു.
മൂന്ന് പെണ്മക്കളുടെ നിലവിളികളും
ജീപ്പേമാന്റെ പിന്നാലെ
ചുരംകേറാന് പിടഞ്ഞു.
മൂന്നാം വളവില്‍ വീണ് രണ്ടാള് കിതച്ചു.
ജീപ്പേമാനും കൂട്ടരുമുയര്ത്തിയ
പൊടിപടലത്തില്‍ ശ്വാസം മുട്ടി
എളേ മോള് കന്മതിലില് ഒട്ടി.
ജീപ്പിന്റെ കണ്ണുകള്‍ ചില വളവില്‍
താരാകാശം കണ്ടു.
ത്രിമൂര്‍ത്തികളെ കണ്ടു.
ചില വളവില്‍ ചാക്കയത്തില്‍
ദീപാരാധന കണ്ടു.
ജീപ്പേമാന്‍ ചോദിച്ചു:
എന്താ ന്റെ പേര്?
ജോസഫ് കെ.
അപ്പന്?
കാഫ്ക.
മതം?
മതേതരം.

No Comments yet!