കണ്ണുതുറക്കാത്ത കലികാലം കാണാനിരിക്കും കാഴ്ചകള്‍
നീതിയുടെ നിറമിഴികളില്‍ തെളിയുമൊരു കാലം സത്യം.ആരോരും ശരിയറിയാതെയും അറിയിച്ചിടാതെയും
ഏറെപ്പേര്‍ തമ്മിലൊന്ന് മിണ്ടിപ്പറയാതെയും
അലമുറവിളികള്‍ മുറതെറ്റിയെങ്കിലുമുയരാതെയും
ബുദ്ധിജീവികള്‍ ഭീതിതന് കരിമ്പടത്തിനകത്തൊളിച്ചും
സംഘങ്ങള്‍ രക്ഷാചിന്തയാല് മാളത്തിലുള്വലിഞ്ഞും
സമരത്തെരുവ് ശവപ്പറമ്പുപോല് ശാന്തമായ് തുടര്‍ന്നും
തൂലികത്തുമ്പുകളിലൊന്നായ് മുഷിയാതെ മഷിയുണങ്ങിയും
പത്രത്താളുകള്‍ പതിവുപോല്‍ പനിപിടിച്ചുവിറച്ചും
ചാനല്കിളികള് മൂകമുനികളായ് ചിലയ്ക്കാതിരുന്നും
സാത്വികര്‍ വിഷമവേളയിതു ക്ഷമിക്കാന്‍ മൊഴിഞ്ഞും
സ്നേഹിതര്‍ രഹസ്യമായ് പ്രാത്ഥനയിലെന്നറിയിച്ചും
മോചനത്തിനായ് കോടതികളില്‍ ത്വരിതവാദം തുടര്‍ന്നും
ന്യായവാതിലുകള് അലക്ഷ്യമായ് അടഞ്ഞുതന്നെകിടന്നും
ചലനം നിലച്ച ഘടികാരം സമയം ശൂന്യമെന്നറിയിച്ചും
ആയിരം തടവുദിനരാത്രങ്ങള് സാധാരണമെന്നപോല്
ആര്ക്കുമലോസരം പകരാതെ അതിശീഘ്രം കടന്നുപോയ്.കണ്ണുതുറക്കാത്ത കലികാലം കാണാനിരിക്കും കാഴ്ചകള്‍
നീതിയുടെ നിറമിഴികളില്‍ തെളിയുമൊരുകാലം സത്യം.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

No Comments yet!