Skip to main content

ഗീബല്‍സ് പുഴുക്കള്‍

 

പ്പോള്‍ ഞാനെന്നും
ഹിറ്റ്‌ലറെ കാണുന്നു
ചിലപ്പോള്‍
മുസ്സോലിനിയെ,
ജനറല്‍ ഫ്രാങ്കോയെ,
ജനറല്‍ പിനോഷയെ,
ചെസ്‌ക്യുവിനെ,
ഇദി അമീനെ,
നിരയായി, വരിയായി.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

ഇപ്പോള്‍ ഞാനെന്നും
സ്വസ്തിക കാണുന്നു
കാവിക്കൊടിയില്‍,
ചുവപ്പ് കൊടിയില്‍
വെള്ളയും ചുവപ്പും
നക്ഷത്രങ്ങളുമായ കൊടിയില്‍,
കട്ടിയില്‍, തിളക്കത്തില്‍.

ഇപ്പോള്‍ ഞാനെന്നും
ദൈവത്തെ കാണുന്നു.
ഭയന്ന് വിറച്ച്,
തണുത്ത് മരവിച്ച്,
നിസ്വനും അനാഥനുമായി
ഉപേക്ഷിക്കപ്പെട്ട വഴികളില്‍
സത്യത്തെപ്പോലെ
ഒറ്റയ്ക്ക്
നടക്കുന്നവനായി.

അതിനിടയില്‍,
എനിക്ക്
മനസ്സിലാകുന്നേയില്ല,
മലയാള സാഹിത്യത്തിന്റെ
കുപ്പക്കൂനകളില്‍,
ഗീബല്‍സിന്റെ അടുപ്പക്കാരായ
ഇത്രയും പുഴുക്കള്‍
എങ്ങനെ നുരയുന്നെന്ന്.

No Comments yet!

Your Email address will not be published.



Related Articles